ജിഎസ്ടി; സാധാരണക്കാരന് എന്ത് നേട്ടം?

Published : Jun 30, 2017, 07:16 PM ISTUpdated : Oct 05, 2018, 03:31 AM IST
ജിഎസ്ടി; സാധാരണക്കാരന് എന്ത് നേട്ടം?

Synopsis

ജിഎസ്ടി നടപ്പാകുന്നതോടെ സാധാരണക്കാര്‍ക്ക് എന്ത് നേട്ടമെന്ന ചോദ്യത്തോട് കേന്ദ്ര ധനകാര്യ മന്ത്രിയും ജിഎസ്ടി കൗണ്‍സിലും വ്യത്യസ്ത മറുപടികളാണ് ഇതു വരെയും നല്‍കിയത്. ജിഎസ്ടി നടപ്പാകുന്നതു മൂലമുള്ള വില കുറവിന്‍റെ നേട്ടം ഉപഭോക്താവിന് ലഭിക്കുമോ അതോ ഇടത്തട്ടുകാരോ  ഉത്പാദകരോ അത് കൈക്കലാക്കുമോ എന്ന സംശയത്തിന് ഇപ്പോഴും വ്യക്തതയില്ല.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കരണത്തിലേക്കാണ് രാജ്യം  ഇന്നു രാത്രി കടക്കുന്നത്. പരോക്ഷ നികുതികള്‍ക്കെല്ലാം പകരം ജിഎസ്ടി മാത്രം. ഓരോ ഉത്പന്നങ്ങളുടേയും നികുതി നിരക്കുകല്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്. നിരവദി ഉത്പന്നങ്ങളുടെ വില  നാളെ മുതല്‍ കുറയുകയും കൂടുകയും ചെയ്യും . 

ധാന്യങ്ങളും പച്ചക്കറിയും പാലും മുട്ടയുമചക്കമുള്ള അവശ്യ വസ്തുക്കള്‍ക്ക് നികുതിയില്ല. എന്നാല്‍ ബ്രഡ്, മറ്റ് പാക്കറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ശീതീകരിച്ച പച്ചക്കറി തുടങ്ങിയവക്ക്  4ശതമാനമാണ് നികുതി. 1000 രൂപയില്‍ താഴെയുള്ള വസ്ത്രങ്ങള്ഡക്ക് 4 ശതമാനം മാത്രമാണ് നികുതി. 1000 രൂപക്ക് മുകളിലുള്ള ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് വില കൂടും. 15 ശതമാനമായിരുന്ന സേവന നികുതി ജിഎസ്ടിയിലേക്ക് മാറുന്നതോടെ 18 ശതമാനമാകും.  

ബാങ്ക് സേവന നിരക്കും ഇന്‍ഷ്വറന്‍സ് പ്രീമിയവും കൂടും. എസി തീവണ്ടി നിരക്ക് കൂടും, ബിസിനസ് ക്ലാസ് വിമാന നിരക്കിലും വര്‍ദ്ധനയുണ്ടാകും.  1000 രൂപക്ക് താഴെയുള്ള ഹോട്ടല്‍ മുറിക്ക് നികുതിയില്ല. പക്ഷെ 5000 രൂപക്ക് മുകളിലുള്ള 5 സ്റ്റാര്‍ ഹോട്ടല്‍ മുറിയുടെ നികുതി കൂടും. ഫ്രിഡ്ജ്. വാഷിംഗ് മെഷീന്‍ എന്നിവക്കും നേരിയ വില വര്‍ദ്ധന വരും. 

പക്ഷെ ചെറുകാറുകളുടെ വിലയില്‍ വര്‍ദ്ധന ഉണ്ടാകും. 12000 രൂപ വരെ കാര്‍ വില ഉയരും. പക്ഷെ ആഡംബര കാറുകളുടേയും എസ് യുവികളുടേയും വില കുറയും. ചില മോഡലുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വില കുറയുമെന്നാണ് കണക്ക്. നികുതി കുറഞ്ഞിട്ടും വില കുറക്കാതിരിക്കുകയോ വില കൂട്ടുകയോ ചെയ്താല്‍ ഇടപെടാന്‍  വിലനിയന്ത്രണ അതോറിറ്റിക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടികളോട് ലൈംഗികാതിക്രമം, സീറോ മലബാർ സഭാംഗമായ മലയാളി വൈദികൻ കാനഡയിൽ അറസ്റ്റിൽ
യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; ഗുണ്ടാസംഘത്തിൽപ്പെട്ട രണ്ടു പേർ പിടിയിൽ