ചരക്ക് സേവനനികുതി ബില്‍ ലോക്‌സഭയില്‍ അവതരപ്പിച്ചു

Web Desk |  
Published : Mar 27, 2017, 09:25 AM ISTUpdated : Oct 05, 2018, 02:46 AM IST
ചരക്ക് സേവനനികുതി ബില്‍ ലോക്‌സഭയില്‍ അവതരപ്പിച്ചു

Synopsis

ദില്ലി: ചരക്ക് സേവനനികുതി ലോക്‌സഭയില്‍ അവതരിപ്പിച്ചു. മലയാളിയെ ആക്രമിച്ച സംഭവത്തില്‍ വിദേശകാര്യമന്ത്രി ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി സംസാരിച്ചതായി കേന്ദ്രസ!ര്‍ക്കാര്‍ വ്യക്തമാക്കി. പിന്നാക്കക്ഷേമകമ്മീഷനുകളില്‍ അധ്യക്ഷന്‍മാരെ നിയമിക്കാത്തില്‍ പ്രതിപഷേധിച്ചുള്ള പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് രാജ്യസഭ സ്തംഭിച്ചു.

ബുധനാഴ്ച മന്ത്രിസഭായോഗം അംഗീകരിച്ച ചരക്ക് സേവനനികുതി ബില്‍ നേരത്തെ പ്രതിപക്ഷത്തിന് നല്‍കാത്തതില്‍ കോണ്‍ഗ്രസിന്റെ കെ സി വേണുഗോപാല്‍ ക്രമപ്രശ്‌നമുന്നയിച്ചു. എന്നാല്‍ ആവശ്യത്തിന് സമയം നല്‍കിയെന്ന് വിശദീകരിച്ചാണ് ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി ബില്‍ അവതരിപ്പിച്ചത്. സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം കേന്ദ്രവും സംസ്ഥാനങ്ങളും വീതിക്കേണ്ട നികുതി തുടങ്ങി നാല് ബില്ലുകളാണ് അവതരിപ്പിച്ചത്. പിന്നാക്ക പട്ടികജാതി ന്യൂനപക്ഷ കമ്മീഷനുകളില്‍ അധ്യക്ഷനെ നിയമിക്കണമെന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ ആവശ്യം മായാവതി ഉള്‍പ്പടെ പ്രതിപക്ഷനേതാക്കള്‍ അംഗീകരിച്ചു. ഉടന്‍ നിയമിക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതിനാല്‍ രാജ്യസഭാ നടപടികള്‍ തടസപ്പെട്ടു. ഓ!സ്‌ട്രേലിയയില്‍ മലയാളി ലീ മാക്‌സിനെ ആക്രമിച്ച സംഭവം കെ സി വേണുഗോപാല്‍ ഉന്നയിച്ചു.

ശിവസേന എംപി രവീന്ദ്ര ഗെയ്ക്കവാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ആക്രമിച്ചതായി വ്യോമയാനമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. വിമനത്തില്‍ എല്ലാ യാത്രക്കാരും തുല്യരാണെന്നും എം പിമാര്‍ക്ക് പ്രത്യേക പരിഗണനയില്ലെന്നും അദ്ദേഹം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിര്‍ത്തിയില്‍ ഒഴിഞ്ഞ ഭീകര ക്യാമ്പുകൾ വീണ്ടും സജീവമാക്കുന്നു, നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാൽ കർശന നടപടിയെന്ന് സുരക്ഷാസേന
ഇലക്ടറൽ ബോണ്ട് നിർത്തലാക്കിയ ശേഷം ബിജെപിക്ക് ലഭിച്ച സംഭാവനയില് അൻപത് ശതമാനത്തിലധികം വർധന, കോൺഗ്രസിനേക്കാൾ 12 ഇരട്ടിയെന്ന് കണക്കുകള്‍