ഗുജറാത്തില്‍ ബിജെപിക്ക് വിജയം പ്രഖ്യാപിച്ച് അഭിപ്രായ സര്‍വ്വേകള്‍

By Web DeskFirst Published Dec 7, 2017, 8:23 AM IST
Highlights

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം പ്രഖ്യാപിച്ച് ടൈസ് നൗ-വിഎംആര്‍ സര്‍വ്വേ. ബിജെപി 111 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസിന് 68 സീറ്റുകള്‍ കിട്ടുമെന്നുമാണ് പ്രവചനം. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെക്കാള്‍ ഏഴ് സീറ്റുകള്‍ കൂടുതല്‍ കിട്ടുമെങ്കിലും ഭരണത്തിലെത്താനാവില്ലെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. നവംബര്‍ 23നും 30നും ഇടയില്‍ 684 ബൂത്തുകളില്‍ 6000പേരെ അഭിമുഖം നടത്തിയാണ് പ്രവചനം തയ്യാറാക്കിയത്.

ഇന്ത്യാ ടി.വിവി.എം.ആര്‍. സര്‍വേയും ബി.ജെ.പി.ക്ക് വിജയം പ്രവചിക്കുന്നു. ബി.ജെ.പി.ക്ക് 106-116 സീറ്റുകളും കോണ്‍ഗ്രസിന് 63-73 സീറ്റുകളുമാണ് ഇവര്‍ കണക്കാക്കുന്നത്. എ.ബി.പി. ന്യൂസ് സി.എസ്.ഡി.എസ്. സര്‍വേയും കഴിഞ്ഞദിവസം ബി.ജെ.പി.ക്ക് വിജയം പ്രവചിച്ചിരുന്നു. എന്നാല്‍, 91-അ99 സീറ്റുകളുമായി കഷ്ടിച്ച് കടന്നു കൂടാനേ കഴിയുകയുള്ളൂവെന്നാണ് അവര്‍ പറയുന്നത്. 

എല്ലാ സര്‍വേകളും കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാകുമെന്ന് കരുതുന്നെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിക്കുന്നു. 182 അംഗ സഭയില്‍ 2012ല്‍ ബി.ജെ.പി.ക്ക് 115ഉം കോണ്‍ഗ്രസിന് 61ഉം സീറ്റുകളാണ് കിട്ടിയത്. ഡിസംബര്‍ ഒമ്ബതിനും 14നുമായി രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്.

click me!