
അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലെ ആറ് പോളിങ് ബൂത്തുകളില്‍ റീപോളിങ് തടുരുന്നു. ഇതുവരെ 35 ശതമാനം പോളിങ് രേഖപ്പെടുത്തി.
ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആറ് ബൂത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീ പോളിംഗ് നടത്താന്‍ തീരുമാനിച്ചത്. ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി മത്സരിച്ച മണ്ഡലത്തിലെ രണ്ട് ബൂത്തുകള്‍ അടക്കമുള്ളവയിലാണ് റീപോളിംഗ് പുരോഗമിക്കുന്നത്.