
തിരുവനന്തപുരം: വിദേശത്ത് ജയിലില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം നല്‍കുന്നതിനായുള്ള പ്രത്യേക സംവിധാനം സര്‍ക്കാര്‍ പരിശോധിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്സവ സീസണുകളില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ദിപ്പിക്കുന്നത് തടയാനുള്ള ചര്‍ച്ച കള്‍ നടന്നുവരുകയാണെന്ന് കേന്ദ്രമന്ത്രി വി.കെ.സിംഗ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വിദേശ് സമ്പര്‍ക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും
പലേ കേസുകളില്‍പ്പപെട്ട് വിദേശത്ത് ജയിലില്‍ കഴിയുന്നവര്‍ക്ക് നിയമസംരക്ഷണം ലഭിക്കാത്തിനാല്‍ അവരുടെ മോചനം നീളുന്നതിനെ കുറിച്ച് നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഇത്തരക്കാര്‍ക്ക് നിയമസരംക്ഷണം നല്‍കാന്‍ പ്രവാസ സംഘടനകളുമായി സഹകരിച്ച് പ്രത്യേക സംവിധാനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്സവ സീസണുകളില്‍ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനകമ്പനികള്‍ക്കെതിരായ പരാതി പരിശോധിച്ചുവരുകയാണെന്ന് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വി.കെ.സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.തിരുവനന്തപുരത്ത് നടക്കുന്ന വിദേശ സമ്പര്‍ഗ പരിപാടിയില്‍ എമിഗ്രേഷന്‍ നിയമങ്ങള്‍, പ്രവാസികളുടെ പ്രശ്നങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. പ്രവാസ സംഘടന പ്രതിനിധികളും ഉദ്യോഗസ്തരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam