കള്ളത്തോക്കു നിർമ്മാണവും നായാട്ടും; അച്ഛനും മകനും പിടിയില്‍

Published : Oct 24, 2016, 02:47 PM ISTUpdated : Oct 05, 2018, 02:16 AM IST
കള്ളത്തോക്കു നിർമ്മാണവും നായാട്ടും; അച്ഛനും മകനും പിടിയില്‍

Synopsis

നെടുങ്കണ്ടം പാറത്തോട് വട്ടോളിൽ മാത്യു വർഗീസ്, ചൂരക്കാട്ടിൽ പരമേശ്വരൻ, ഇയാളുടെ മകൻ ശശിയെന്നു വിളിക്കുന്ന ഗോപാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയിൽ നെടുങ്കണ്ടം പൊലീസ് പാറത്തോട്ടിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയം മാത്യു വർഗീസും ഇയാളുടെ തോട്ടത്തിലെ പണിക്കാരനായ തമിഴ്നാട് സ്വദേശി കണ്ണനും ബൈക്കിലെത്തി.  ഇവരുടെ കയ്യിൽ ചാക്കിൽ പൊതിഞ്ഞ് നാടൻ തോക്കുണ്ടായിരുന്നു.  

പിടിയിലാകുമെന്നു ഭയന്ന് കണ്ണൻ ഓടി രക്ഷപ്പെട്ടു.  മാത്യു വർഗീസിനെ ചോദ്യം ചെയ്തപ്പോഴാണ് തോക്ക് നിർമ്മിച്ചു നൽകിയത് പരമേശ്വരനും മകൻ ഗോപാലകൃഷ്ണനുമാണെന്ന് പറഞ്ഞത്.  തുടർന്ന് ഇവരുടെ വീട്ടിൽ നിന്നുമാണ് രണ്ടു പേരെയും പിടികൂടിയത്.  വീടിനു സമീപത്തെ ആലയിൽ വച്ചാണ് തോക്കു നിർമിച്ചത്. നിർമ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ ഈട്ടിത്തടി, പിച്ചള തുടങ്ങിയവയുടെ അവശിഷ്ടങ്ങളും ആലയിൽ നിന്നും കണ്ടെടുത്തു.

തോക്കു നിർമ്മാണത്തിൽ വിദഗ്ദ്ധരായ അച്ഛനും മകനും ഇതിനു മുന്പ് നിരവധി തോക്കുകൾ പണിതു നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.  ഏലത്തോട്ടത്തിലെ കുരങ്ങുകളെ വെടിവയ്ക്കാനാണ് തോക്കു വാങ്ങിയതെന്നാണ് മാത്യു വർഗീസ് പറയുന്നത്.  ഒരു വർഷം മുന്പാണ് തോക്കിന് ഓർഡർ കൊടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻറു ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ