ഗുര്‍മെഹര്‍ കൗര്‍ ടൈം മാഗസിന്‍റെ ഭാവി നേതാക്കളുടെ പട്ടികയില്‍

Published : Oct 14, 2017, 09:15 AM ISTUpdated : Oct 04, 2018, 04:49 PM IST
ഗുര്‍മെഹര്‍ കൗര്‍ ടൈം മാഗസിന്‍റെ ഭാവി നേതാക്കളുടെ പട്ടികയില്‍

Synopsis

ദില്ലി: ടൈം മാഗസിന്‍റെ ഭാവി നേതാക്കളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടി ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹര്‍ കൗര്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാളി എന്നാണ് ഗുര്‍മെഹര്‍ കൗറിനെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യര്‍ത്ഥിയായ തനിക്ക് എബിവിപിയെ ഭയമില്ലെന്നെഴുതിയ ഗുര്‍മെഹറിന്‍റെ പോസ്റ്റര്‍ ക്യാംപെയിന്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

തുടര്‍ന്ന് ഗുര്‍മെഹറിനെ ബലാല്‍സംഘം ചെയ്യുമെന്നും വധിക്കുമെന്നും ചില സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. ദില്ലി രാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ ഗുര്‍മെഹര്‍ കൗര്‍ രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്യം വരിച്ച സൈനികന്‍റെ മകളാണ്. എന്‍റെ പിതാവിനെ കൊന്നത് പാക്തിസ്ഥാന്‍ അല്ലെന്നും, യുദ്ധമാണെന്നും എന്നെഴുതിയ ഗുര്‍മീതിന്‍റെ പോസ്റ്ററും വൈറലായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി, എംഎഎൽഎമാർ രാജിപ്രഖ്യാപിച്ചു, അണികൾ തെരുവിലിറങ്ങി; അനുനയ ശ്രമങ്ങൾ തുടരുന്നു
മഴ ലഭിച്ചിട്ടും കർണാടകം വെള്ളം വിട്ടുനൽകിയില്ല, സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്