Latest Videos

ഇന്ധന വില വര്‍ദ്ധനവിനെതിരെ കലാപം; ഹെയ്തി പ്രധാനമന്ത്രി രാജി വച്ചു

By Web DeskFirst Published Jul 15, 2018, 11:47 AM IST
Highlights
  • ഇന്ധന വില വര്‍ദ്ധനവിനെതിരെ കലാപം
  • ഹെയ്തി പ്രധാനമന്ത്രി രാജി വച്ചു

ഹെയ്തി: ഇന്ധന വിലയെ തുടര്‍ന്ന് രാജ്യത്ത് തുടരുന്ന പ്രതിഷേധത്തില്‍ ഹെയ്തി പ്രധാനമന്ത്രി ജാക്ക് ഗയ് ലഫോന്‍റന്‍റ് രാജി വച്ചു. രാഷ്ട്രപതി ജാക്കിന്‍റെ രാജി സ്വീകരിച്ചു. കലാപത്തെ തുടര്‍ന്ന് ജാക്കിനെതിരെ സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. കടകള്‍ കത്തിച്ചും കൊള്ളയടിച്ചും തുടരുന്ന കലാപത്തില്‍ ഇതുവരെ നാല് പേര്‍ കൊല്ലപ്പെട്ടു.

ഇന്ധനത്തിന്‍റെ സബ്സിഡി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതാണ് കലാപം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. സബ്സിഡി നീക്കുന്നതോടെ പെട്രോളിന് 38 തമാനവും ഡീസലിന് 47 ശതമാനവും മണ്ണെണ്ണയ്ക്ക് 51 ശതമാനവും വല വര്‍ധിക്കും. 

tags
click me!