പകർച്ച വ്യാധി റിപ്പോർട്ട് ചെയ്ത രാജ്യങ്ങള്‍ക്ക് ഹജ്ജ് വിസയില്ല

By Web DeskFirst Published Jul 19, 2016, 2:59 AM IST
Highlights

ജിദ്ദ: പകർച്ച വ്യാധി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹജ്ജ് വിസക്ക് വിലക്ക്. പകർച്ചവ്യാധി മുക്തമായ രാജ്യത്തുനിന്നുമുള്ള തീർത്ഥാടകരെ മാത്രമേ ഹജ്ജ് നി‍ർവഹിക്കാൻ അനുവദിക്കു എന്ന് ഹജ്ജ് - ഉംറ മന്ത്രി അറിയിച്ചു.

പകർച്ച വ്യാധി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക്  ഹജ്ജ് വിസ അനുവദിക്കില്ലെന്നു ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ പറഞ്ഞു. ഹജ്ജ് തീർത്ഥാടകർക്ക് ഭീഷണിയായ പകർച്ചവ്യാധികളും ആരോഗ്യപ്രശ്നങ്ങളും പടർന്നുപിടിച്ച രാജ്യങ്ങൾ നിശ്ചയിക്കുന്നത് ലോകാരോഗ്യ സംഘടനയാണ്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹജ്ജ് വിസ നിഷേധിക്കേണ്ട രാജ്യങ്ങൾ ഹജ്ജ്-ഉംറ മന്ത്രാലയം ഓരോ വർഷവും തീരുമാനിക്കുന്നത്. പകർച്ചവ്യാധി മുക്തമായ ഏതു രാജ്യത്തുനിന്നുമുള്ള തീർത്ഥാടകരെ ഹജ്ജ് നിർവഹിക്കുന്നതിന് അനുവദിക്കുമെന്നു ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ പറഞ്ഞു .

ഈ വർഷത്തെ ഹജ്ജ് നിരക്കുകളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ഓൺലൈൻ റജിസ്‌ട്രേഷനെക്കുറിച്ചുള്ള വിശദാശംങ്ങൾ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. ഈ മാസം അവസാനത്തോടെ ഓൺലൈൻ വഴി തീർത്ഥാടകരുടെ റെജിസ്‌ട്രേഷൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

click me!