ഐന്‍സ്റ്റീന്‍റെ റിലേറ്റിവിറ്റി തിയറിയെക്കാളും ഉത്തമം വേദിക്ക് തിയറിയെന്ന് ഹോക്കിംഗ്സ് പറഞ്ഞിരുന്നെന്ന് കേന്ദ്ര മന്ത്രി

By Web DeskFirst Published Mar 17, 2018, 10:01 AM IST
Highlights
  • വേദിക്ക് തിയറി റിലേറ്റിവിറ്റി തിയറിയെക്കാളും മുകളില്‍
  • ഏത് വേദിക്ക് തിയറിയെന്ന് മന്ത്രി വ്യക്തമാക്കിയില്ല

ഇംഫാല്‍: ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ റിലേറ്റിവിറ്റി തിയറി (E=mc2) യെക്കാളും മുകളിലാണ് വേദിക്ക് തിയറിയെന്ന് മരിച്ച പ്രമുഖ കോസ്മോളജിസ്റ്റ് സ്റ്റീഫന്‍ ഹോക്കിംഗ്സ് പറഞ്ഞിരുന്നതായി കേന്ദ്ര ശാസ്ത്ര മന്ത്രി ഹര്‍ഷ വര്‍ധന്‍.

മണിപ്പൂര്‍ യൂണിവേഴ്സിറ്റി നടത്തിയ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് മുമ്പാണ് ഹര്‍ഷ വര്‍ധന്‍ സംസാരിച്ചത്. പ്രശസ്തനായ ശാസ്ത്രജ്ഞനെ നമുക്ക് നഷ്ടപ്പെട്ടെന്നും ഐന്‍സ്റ്റീന്‍റെ റിലേറ്റിവിറ്റി തിയറിയെക്കാള്‍ മുകളിലാണ് വേദങ്ങളെന്ന് ഹോക്കിംഗ്സ് ഉറപ്പിച്ച് പറഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു. 1905 ലാണ്  ആദ്യമായി റിലേറ്റിവിറ്റി തിയറി ഐന്‍സ്റ്റീന്‍ മുന്നോട്ട് വെക്കുന്നത്. 

എന്നാല്‍  ഏത് വേദിക്ക് തിയറിയെക്കുറിച്ചാണ് ഹോക്കിംഗ് സംസാരിച്ചതെന്ന് ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കിയില്ല. തന്‍റെ പരാമര്‍ശം എന്ത് രേഖയെ അടിസ്ഥാനമാക്കിയാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തണമെന്നും നിങ്ങള്‍ അതില്‍ പരാജയപ്പെട്ടാല്‍ ഞാന്‍ തന്നെ ഈ അറിവിന്‍റെ ഉറവിടം വ്യക്തമാക്കാമെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

click me!