
ദമാം: സൗദിയിൽ വീട്ടുജോലിക്കെത്തിയ ഹൈദരാബാദ് സ്വദേശിനി നാട്ടിലേക്കു മടങ്ങാൻ സഹായം തേടുന്നു. സ്‌പോൺസറുടെ വീടിന്റെ ഒന്നാം നിലയിൽനിന്ന് വീണു ഇരു കാലുകൾക്കും പരിക്കുപറ്റിയ ഹസീനയ്ക്ക് സ്പോൺസർ ഫൈനൽ എക്സിറ്റ് നൽകിയാൽ മാത്രമേ നാട്ടിലേക്കു മടങ്ങാനാകു.
നാലു മാസം മുൻപ് ദമാമിൽ വീട്ടുജോലിക്കായി എത്തിയ ഹൈദരാബാദ് സ്വദേശിനി ഹസീന ബീഗമാണ് നാട്ടിലേക്കു മടങ്ങാൻ അധികൃതരുടെ കനിവ് കാത്തു ദമ്മാം പോലീസ് സ്റ്റേഷനിൽ കഴിയുന്നത്. സ്‌പോൺസറുടെ വീടിന്റെ ഒന്നാം നിലയിൽനിന്ന് വീണു ഇരു കാലുകൾക്കും പരിക്കുപറ്റിയ ഹസീനയ്ക്ക് തന്നെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അപേക്ഷമാത്രമാണുള്ളത്.
സൗദിയിൽ എത്തി രണ്ടു മാസം കഴിഞ്ഞപ്പോൾതന്നെ ജോലി സ്ഥലത്തെ പീഡനം മൂലം സ്‌പോൺസറുടെ വീട്ടിൽ നിന്ന് രക്ഷപെട്ടു ദമ്മാം അഭയ കേന്ദ്രത്തിൽ എത്തിയിരുന്നു.
ദമ്മാം പോലീസ് സ്റ്റേഷനിൽ കഴിയുന്ന ഹസീനക്ക് സ്പോൺസർ ഫൈനൽ എക്സിറ്റ് നൽകിയാൽ മാത്രമേ ഇനി നാട്ടിലേക്കു മടങ്ങാനാകു.
അതിനായുള്ള പ്രവർത്തനത്തിലാണ് നവയുഗം സാംസ്‌കാരിക വേദിയുടെ പ്രവർത്തകർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam