
സര്‍ഗാത്മകതകള്‍ക്കും പ്രതിരോധങ്ങള്‍ക്കും പകരം സൈബര്‍ ഇടങ്ങളെ തെറി വിളികള്‍ കൊണ്ടും അസഭ്യ വാക്കുകള്‍ കൊണ്ടും മലീമസമാക്കുന്നവര്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് 'ഫൈറ്റ് എഗെയ്നസ്റ്റ് സൈബര്‍ ഒഫന്‍സ്' ഹാഷ് ടാഗ് ക്യാമ്പെയ്ന്‍.
ഫേസ്ഓഫ് എന്ന പേരില്‍ ആരംഭിച്ച പുതിയ ക്യാമ്പയിന്‍ ഇതിനോടകം തന്നെ സൈബര്‍ ലോകത്തെ ഒരു വിഭാഗം ഏറ്റെടുത്തിരിക്കുകയാണ്. അസഭ്യ വാക്കുകള്‍ കൊണ്ട് ആശയങ്ങളെ അടിച്ചമര്‍ത്തുന്ന സൈബര്‍ ഗുണ്ടകള്‍ക്കെതിരെ ഒന്നിച്ച് പൊരുതണമെന്ന ആഹ്വാനമാണ് ഫേസ്ഓഫ് ക്യമ്പെയ്ന്‍ മുന്നോട്ട് വെക്കുന്നത്.
അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതിന് നടിമാരായ പാര്‍വ്വതി, ഗീതു മോഹന്‍ ദാസ്, റിമാ തുടങ്ങിയവരെ പ്രശസ്തരടങ്ങിയ ഒരു വിഭാഗം കടന്നാക്രമിക്കുകയും അതിനെ കയ്യടിച്ച് കൊണ്ട് സ്ത്രീകളടക്കം മുന്നോട്ട് വരികയും ചെയ്തിരുന്നു. എന്നാല്‍ സ്ത്രീകളെ ഇത്തരത്തില്‍ വ്യക്തിഹത്യയിലൂടെയും അസഭ്യവാക്കുകളിലൂടെയും സൈബര്‍ ഇടത്തില്‍ നിന്ന് തുരത്തിയോടിക്കുന്നത് ഇതാദ്യമായല്ല.
ഇത്തരത്തില്‍ മുഖമില്ലാതെ ഫേക്ക് ഐഡിയുമായി വന്ന് കേട്ടാലറയ്ക്കുന്ന വാക്കുകള്‍ പറഞ്ഞ് കൊണ്ട് സ്ത്രീകളുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ,ലൈംഗീകാതിക്രമങ്ങളിലൂടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് തുരത്തിയോടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് ഫേസ്ഓഫ്. ഇത് ഒരു പൊതു ഇടമാണ്. എല്ലാ മാന്യതയും ഇവിടെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാകണമെന്ന് ഫേസ്ഓഫ് പറഞ്ഞുവെക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam