
കൊച്ചി: കൊച്ചിയിൽ 13 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാർ പൊലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ സുഭം സഹൂ, ക്രുഷ്ണ, ചന്ദ്ര രജക് എന്നിവരെയാണ് ഇളമക്കര പൊലീസ് പിടികൂടിയത്.
ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ ഇവർ പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ പിടികൂടിയത്. ഇവർക്ക് പിന്നിൽ മറ്റ് സംഘങ്ങളുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam