മുസ്ലിം രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാ നിരോധനം; ട്രംപിന് വീണ്ടും തിരിച്ചടി

Published : Jul 15, 2017, 11:28 AM ISTUpdated : Oct 05, 2018, 12:13 AM IST
മുസ്ലിം രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാ നിരോധനം; ട്രംപിന് വീണ്ടും തിരിച്ചടി

Synopsis

ന്യൂയോര്‍ക്ക്: യാത്രാവിലക്കില്‍ അമേരിക്കന്‍ പ്രസി‍ഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ യാത്രാ നിരോധന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ഹവായ് കോടതി ഉത്തരവിട്ടു. നിരോധനം ഏര്‍പ്പെടുത്തിയ രാഷ്‌ട്രങ്ങളില്‍നിന്നും അമേരിക്കയില്‍ സ്ഥിരതാമസക്കാരായവരുടെ അടുത്ത ബന്ധുക്കളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നും തടയാനാകില്ലെന്നാണ് ഉത്തരവ്. സുപ്രീം കോടതി ഉത്തരവിനെ വ്യാഖ്യാനിച്ച്  അടുത്ത ബന്ധുക്കള്‍ക്കും ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ട്രംപ് സര്‍ക്കാര്‍ യാത്രാ നിരോധനം ഏ‌ര്‍പ്പെടുത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച: എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ; അതിർത്തി പുനർനിർണ്ണയം വേഗത്തിലാക്കും
Malayalam News Live: അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച - എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ; അതിർത്തി പുനർനിർണ്ണയം വേഗത്തിലാക്കും