ഹവായിയിലെ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിക്കാന്‍ സാധ്യത

By Web DeskFirst Published May 16, 2018, 2:50 PM IST
Highlights
  • ഹവായിയിലെ കിലോയ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിക്കാന്‍ സാധ്യത
  • പ്രദേശിക ഭരണകൂടം സ്ഥലത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ലോസ് ആഞ്ചല്‍സ്: ഹവായിയിലെ കിലോയ അഗ്നിപർവ്വതം വീണ്ടും പൊട്ടിത്തെറിക്കാനുള്ള സാധ്യത വർധിച്ചു. അഗ്നിപർവ്വതത്തിൽ നിന്ന് വമിച്ച പുകയും ചാരവും കൂടിച്ചേര്‍ന്ന് പ്രദേശമാകെ മഞ്ഞ് രൂപപ്പെട്ടിരിക്കുകയാണ്. പ്രദേശിക ഭരണകൂടം സ്ഥലത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് 2,000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഹവായി ദ്വീപില്‍ നാല് പതിറ്റാണ്ടിനിടയുള്ള ഏറ്റവും വലിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പം കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും അതിലും ഭീകരമായ വിപത്താണ് പിന്നാലെ വന്ന ലാവയുടെ ഒഴുക്ക് സൃഷ്ടിച്ചിരിക്കുന്നത്. അഗ്നിപര്‍വതത്തില്‍ വിള്ളലുകളുണ്ടായതോടെ നൂറ് മീറ്ററോളം ദൂരത്തില്‍ ലാവ വിഴുങ്ങിയിരിക്കുകയായിരുന്നു‍. കിലോയ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്തോടെ വിഷവാതകമടക്കമുള്ള പ്രശ്നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയാണ് പ്രദേശം. 

click me!