ഷൈനാമോള്‍ മാപ്പപേക്ഷിച്ചു, കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

Published : Nov 13, 2017, 02:55 PM ISTUpdated : Oct 04, 2018, 05:45 PM IST
ഷൈനാമോള്‍ മാപ്പപേക്ഷിച്ചു, കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

Synopsis

കൊച്ചി: ഷൈനാമോള്‍ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. കോടതിയലക്ഷ്യക്കേസില്‍ വാട്ടര്‍ അതോറിറ്റി എംഡി എ. ഷൈനാമോള്‍ ഹൈക്കോടതിയില്‍ ഹാജരായി മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഷൈനയ്ക്കെതിരായ നടപടി അവസാനിപ്പിച്ചത്.  ചെന്നൈ ആസ്ഥാനമായ ഇഎസ്ഐഎല്‍ എന്ന കമ്പനിയാണ് ജല അതോറിറ്റിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 

കരാര്‍ തുക വര്‍ധിപ്പിച്ചു കൊടുക്കണമെന്ന കോടതിയുടെ ഉത്തരവ് വാട്ടര്‍ അതോറിറ്റി എംഡി പാലിച്ചില്ലെന്നായിരുന്നു ആക്ഷേപം. ഇതേ തുടര്‍ന്നാണ് കമ്പനി കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും എംഡി അതിന് തയാറാകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഷൈനാമോള്‍ക്കെതിരായി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരു ചെറിയ കയ്യബദ്ധം, നാറ്റിക്കരുത്', പലതവണയായി നാട്ടുകാർക്ക് കളഞ്ഞു കിട്ടിയപ്പോൾ കൊണ്ടുകൊടുത്തത് സ്റ്റേഷനിൽ, സ്വണം അടിച്ചെടുത്ത് എസ്എച്ച്ഒ
കയ്യില്‍ കോടികളുടെ 'മുതല്', ഭർത്താവിന് കൂട്ട് ഭാര്യയും, എല്ലാം ഫ്ലാറ്റിൽ ഭദ്രം; പക്ഷേ പ്ലാനിങ്ങിൽ ചെറിയ ഒരു പാളിച്ച, മുഖ്യപ്രതിയും പിടിയിൽ