
കൊച്ചി: വിജിലന്‍സിനെതിരെയുള്ള പരാമര്‍ശങ്ങളില്‍ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ലെന്നും ചാനലുകള്‍ഇക്കാര്യം തെറ്റിദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ജസ്റ്റിസ് പി ഉബൈദ് പറഞ്ഞു. ബെഞ്ചിലെ മറ്റൊരു കേസുമായി ഇതിനെ ബന്ധപ്പെടുത്തി ചാനലുകളില്‍ നടത്തിയ ചര്‍ച്ച നീതി നിര്‍വഹണത്തിലുള്ള ഇടപെടലും കോടതിയലക്ഷ്യവുമാണെന്നും ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവില്‍ പറയുന്നു.ബജറ്റ് നിര്‍ദേശവുമായി ബന്ധപ്പെട്ട കേസ് പരിഗണക്കവെയാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്.
സര്‍ക്കാരിന്റെ അവകാശരത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിച്ചു. അതുകൊണ്ടുതന്നെ വിജിലന്‍സ് ഡയറക്ടറുടെ അമിതാധികാരം എന്തുകൊണ്ടാണ് നിയന്ത്രിക്കാത്തത് എന്നും നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പേടിയുണ്ടോ എന്നാണ് ചോദിച്ചത്. ഇതിനര്‍ഥം വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്നാണോ എന്നും ഹൈക്കോടതി ചോദിച്ചു.
വിജിലന്‍സിനെതിരായ കേസ് മറ്റൊരു കേസുമായി തുലനം ചെയ്തത് തെറ്റാണ്. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതിയലക്ഷ്യമാണ്. കേസുകള്‍ കേള്‍ക്കാനും വിധിക്കാനും കോടതിക്കറിയാം. ചാനല്‍ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകന്‍ കോടതയിയെ അവഹേളിച്ചു. ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും കോടതി ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam