സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

Web Desk |  
Published : Jul 11, 2016, 01:40 AM ISTUpdated : Oct 05, 2018, 02:09 AM IST
സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

Synopsis

കൊച്ചി: ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.കള്ളപ്പണയിടപാടിന്റെ പേരില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് സാന്റിയാഗോ മാര്‍ട്ടിന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.സാന്റിയാഗോ മാര്‍ട്ടിനായി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ഹാജരായത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെട്ട ലോട്ടറിക്കേസില്‍ 23 എണ്ണം സിബിഐ ഏഴുതിത്തളളിയത് ചോദ്യംചെയ്തുളള  സംസ്ഥാന സര്‍ക്കാരിന്റെ ഹ!ര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.  ഇത് നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ നിയമോപദേശകനായ അഭിഭാഷകന്‍ തന്നെ പ്രതിയ്ക്കായി ഹാജരായത്. എം കെ ദാമോദരന്‍ ഇന്ന് വീണ്ടും സാന്റിയാഗോ മാര്‍ട്ടിനായി കോടതിയില്‍ എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കള്ളുകുടിക്കിടെ പരിചയക്കാരൻ പറഞ്ഞ പരമ രഹസ്യം, വിളിച്ചു പറയാതിരിക്കാൻ കഴിഞ്ഞില്ല, വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി
വീണ്ടും തലസ്ഥാനത്ത് രാജവെമ്പാല, പൂച്ച കിണറ്റിലേക്ക് നോക്കുന്നത് കണ്ട് വീട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് കിണറ്റിനകത്ത് പാമ്പിനെ കണ്ടത്