മോദി കുളിമുറിയിലെ ഒളിഞ്ഞു നോട്ടക്കാരനാണെന്ന് രാഹുൽ

Published : Feb 11, 2017, 06:59 AM ISTUpdated : Oct 05, 2018, 03:30 AM IST
മോദി കുളിമുറിയിലെ ഒളിഞ്ഞു നോട്ടക്കാരനാണെന്ന് രാഹുൽ

Synopsis

ലഖ്നൗ:  മൻമോഹൻസിംഗിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി. മോദി കുളിമുറിയിലെ ഒളിഞ്ഞു നോട്ടക്കാരനാണെന്ന് രാഹുൽ പരിഹസിച്ചു. മോദിക്ക് മറ്റുള്ളവരുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കാനും ഗൂഗിളിൽ തിരയാനും മാത്രമേ സമയം കണ്ടെത്തുന്നുള്ളുവെന്ന് രാഹുല്‍ പരിഹസിച്ചു. ഇതിനിടയിൽ അദ്ദേഹം എപ്പോഴാണ് ഭരണം നടത്തുന്നതെന്നും രാഹുൽ ചോദിച്ചു. മോദിയുടെ ഇത്തരം വികല സമീപനങ്ങൾക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി ലഭിക്കുമെന്നും രാഹുൽ തുറന്നടിച്ചു. 

രാജ്യസഭയിൽ, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി പറയവേയാണ് മോദി മൻമോഹൻസിംഗിനെ കുളിമുറിയിൽ മഴക്കോട്ടിട്ട് കുളിക്കുന്നയാളാണ് മൻമോഹനെന്നായിരുന്നു മോദിയുടെ പരിഹാസിച്ചിരുന്നു. മൻമോഹന്‍റെ സാമ്പത്തിക പരിഷ്കാര നടപടികളെ അപ്പാടെ തള്ളിയ മോദി ഏറ്റവും കൂടുതൽ അഴിമതികൾ നടന്നത് യുപിഎ സർക്കാരിന്‍റെ കാലത്തായിരുന്നുവെന്നും വിമർശിച്ചിരുന്നു. അതിനു ശേഷം മറ്റൊരു പൊതുപരിപാടിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധിയേയും മോദി വിമർശിച്ചിരുന്നു. ഗൂഗിളിൽ രാഹുൽ ഗാന്ധി എന്ന് തിരഞ്ഞാൽ ഏറ്റവും വലിയ തമാശകൾ കാണാനാകുമെന്നായിരുന്നു മോദിയുടെ വാക്കുകൾ.

ഇതിനെല്ലാമെതിരെയാണ് രാഹുൽ പ്രതികരിച്ചത്. യുപി തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്പി കോൺഗ്രസ് സഖ്യത്തിന്‍റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിൽ വച്ചാണ് രാഹുൽ മോദിക്കെതിരെ തിരിഞ്ഞത്. യുവാക്കളുടെ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും വാഗ്ദാനങ്ങൾ പാലിക്കാൻ മോദിക്കായിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും രാഹുലിനൊപ്പമുണ്ടായിരുന്നു. യുപിയിലെ കോണ്‍ഗ്രസ് എസ്.പി സഖ്യത്തിന്‍റെ പൊതുമിനിമം പരിപാടി ചടങ്ങില്‍ പ്രകാശനം ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസിന് വഴങ്ങില്ല, ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ലെന്ന് മുസ്ലിം ലീഗ്, 'ചർച്ചകൾ നടന്നിട്ടില്ല'
'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം