ഡോക്ടർമാരുടെ സമരം നേരിടാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

By Web DeskFirst Published Apr 14, 2018, 9:40 AM IST
Highlights
  • ഡോക്ടർമാരുടെ സമരം നേരിടാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, നേരിടാൻ സർക്കാർ കർശന നടപടി തുടങ്ങി. ഡോക്ടര്‍മാര്‍ക്ക് ഹാജരാകാത്ത ദിവസങ്ങളിലെ ശന്പളം നൽകില്ല.  പ്രൊബേഷനിലുള്ളവർക്ക് നോട്ടീസ് നൽകി പിരിച്ചുവിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം ദീര്‍ഘിപ്പിച്ച ഒപി സമയം കുറയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറേണ്ടതില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

വെളളിയാഴ്ച മുതലാണ് മെഡിക്കല്‍‌ കോളേജുകള്‍ ഒഴികെയുളള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.  ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം. കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധമുണ്ട്.  

click me!