കൃഷ്ണദാസിനെതിരായ കേസ്; പൊലീസിന് വീഴ്ച പറ്റിയെന്ന് കോടതിയില്‍ സമ്മതിച്ച് സര്‍ക്കാര്‍

Published : Mar 22, 2017, 08:53 AM ISTUpdated : Oct 04, 2018, 11:34 PM IST
കൃഷ്ണദാസിനെതിരായ കേസ്; പൊലീസിന് വീഴ്ച പറ്റിയെന്ന് കോടതിയില്‍ സമ്മതിച്ച് സര്‍ക്കാര്‍

Synopsis

എറണാകുളം: ലക്കിടി കോളജില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസിന് ആദ്യ ഘട്ടത്തില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു‍. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയുടെ പരാതി പൂര്‍ണമായും കേസില്‍ ഉള്‍പ്പെടുത്തിയോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചപ്പോഴായിരുന്നു സ്‌റ്റേറ്റ് അറ്റോര്‍ണിയുടെ മറുപടി. ഇക്കാര്യം പിന്നീട് ബോധ്യപ്പെട്ടതുകൊണ്ടാണ് വിശദമായ മൊഴിയെടുത്ത് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തതെന്നും സര്‍ക്കാര്‍ അറിയിച്ചു. നെഹ്റു കോളജ് പി.ആര്‍.ഒ സംജിത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. 

എന്നാല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളേ പരാതിയില്‍ ഉള്ളൂവെന്ന് പ്രതിഭാഗം വാദിച്ചു. ഹര്‍ജിയില്‍ ഉച്ചക്കു ശേഷവും വാദം തുടരും. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് രാവിലെ കീഴ്ക്കോടതി തള്ളിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടുമെന്ന കേന്ദ്ര പ്രഖ്യാപനം ആശങ്കാജനകമെന്ന് മന്ത്രി അനൂപ് ജേക്കബ്; പെട്രോൾ പരിശോധനയിൽ മുൻ വിധിയില്ല
ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ല, പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ തുടർ പരിശോധനകൾ നടത്താൻ സർക്കാർ നിർദേശം