കേരള തീരത്ത് കടല്‍ ഇന്നും പ്രക്ഷുബ്ധം

Web Desk |  
Published : Apr 23, 2018, 10:15 AM ISTUpdated : Jun 08, 2018, 05:51 PM IST
കേരള തീരത്ത് കടല്‍ ഇന്നും പ്രക്ഷുബ്ധം

Synopsis

കടലേറ്റത്തെ തുടര്‍ന്ന് തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , കണ്ണൂർ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക്  വെള്ളം കയറിയിരുന്നു

കൊച്ചി: കേരളതീരത്തെ കടല്‍ ഇന്നും പ്രക്ഷുബ്ധമായി തുടരുമെന്ന് സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.2.5 മീ. മുതല്‍ 3 മീറ്റർ ഉയരത്തിൽ വരെ തിരകൾ അടിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. 

സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ഇന്നലെയുണ്ടായ കടലേറ്റത്തില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. കടലേറ്റത്തെ തുടര്‍ന്ന് തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , കണ്ണൂർ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക്  വെള്ളം കയറിയിരുന്നു.. തിരുവനന്തപുരത്ത് മാത്രം ഇരുപതിലധികം വീടുകൾക്ക് കേടു പറ്റി.

തൃശൂർ അഴീക്കോട് മുനയ്ക്കൽ ബീച്ചില്‍ ഇന്നലെ കാണാതായ അശ്വിനി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച്ച രാവിലെ കണ്ടെടുത്തിട്ടുണ്ട്. കനത്ത നാശം ഉണ്ടായ ആലപ്പുഴ ഒറ്റമശ്ശേരിയിൽ ക്യാംപ് തുറന്നു. കാലക്രമണം ശക്തമായാൽ കൂടുതൽ പേരെ ഇവിടേക്ക് മാറ്റി പാർപ്പിച്ചേക്കും
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് 'പോഡ', ലഹരിവ്യാപനം തടയാനായി പുതിയ പദ്ധതിയുമായി പൊലീസ്
ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ