
അബുദാബി: ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് യുവതിക്ക് അശ്ലീല സന്ദേശമയച്ചയാള്‍ക്ക് അബുദാബിയില്‍ വന്‍ തുക പിഴ. സുഹൃത്ത് അറിയാതെയാണ് ഒപ്പം ജോലി ചെയ്യുന്ന യുവതിയുടെ ഫോണിലേക്ക് ഏഷ്യക്കാരനായ യുവാവ് സന്ദേശം അയച്ചു. യുവതി പരാതി നല്‍കിയതോടെ അനുമതിയില്ലാതെയാണ് സുഹൃത്തിന്റെ ഫോണ്‍ ഉപയോഗിച്ചതെന്ന് ഇയാള്‍ കോടതിയില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് അബുദാബി ക്രിമിനല്‍ കോടതി 50,000 ദിര്‍ഹം (ഏകദേശം 8.89 ലക്ഷം രൂപ) പിഴ ശിക്ഷ വിധിച്ചത്.
ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരായിരുന്നു മൂവരും. സുഹൃത്ത് അറിയാതെ അയാളുടെ ഫോണ്‍ കൈക്കലക്കി യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. സന്ദേശം ലഭിച്ചതിന് പിന്നാലെ യുവതി മൊബൈല്‍ നമ്പര്‍ കാണിച്ച് പരാതി നല്‍കി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നമ്പറിന്റെ യഥാര്‍ത്ഥ ഉടമയല്ല സന്ദേശം അയച്ചതെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ഇയാളെ കുറ്റവിമുക്തനാക്കി. തന്റെ അറിവോടെയല്ല സുഹൃത്ത് യുവതിക്ക് സന്ദേശം അയച്ചതെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയും ചെയ്തു. ഇതിനിടെ സുഹൃത്ത് കുറ്റം സമ്മതിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam