ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങളും തീവണ്ടികളും വൈകുന്നു

Web Desk |  
Published : Nov 30, 2016, 02:10 AM ISTUpdated : Oct 04, 2018, 08:09 PM IST
ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങളും തീവണ്ടികളും വൈകുന്നു

Synopsis

ദില്ലി: ശൈത്യകാലത്തെ ആദ്യ  മൂടല്‍ മഞ്ഞ് ദില്ലിയില്‍ ഗതാഗത സംവിധാനങ്ങളെ ബാധിച്ചു.  .രാവിലെ കാഴ്ച പരിധി 100 മീറ്റര്‍ വരെ താണു.  50 തീവണ്ടികളും,18 വിമാനങ്ങളും  വൈകിയാണ് സര്‍വീസ് നടത്തുന്നത്.ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങേണ്ട 13 വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു.തീവണ്ടികളുടെ സമയക്രമങ്ങളില്‍ മുന്ന് മണിക്കുര്‍വരെ വ്യത്യാസം മുണ്ടെകുമെന്ന് റെയില്‍വെ അറിയിച്ചു.മൂടല്‍ മഞ്ഞ്  വായുമലിനീകരണ തോത് കുട്ടുമെന്ന് ദില്ലി ആരോഗ്യമന്ത്രി  സത്യേന്ദ്ര ജയിന്‍ പറഞ്ഞു. ഇപ്പോഴും ദില്ലിയിലെ വായുമലിനീകരണ തോത് അനുവധനീയമായതിലും കൂടുതലാണ്.വരും ദിവസങ്ങളില്‍ താപനില 9 ഡിഗ്രി വരെ താഴുമെന്നാണ് മുന്ന്റിയിപ്പ്.ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനജീവിതത്തെയും  മൂടല്‍ മ!!ഞ്ഞ് ബാധിച്ചു.കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നടന്ന വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍മരിച്ചു.  ഒരാഴ്ചവരെ  മൂടല്‍ മഞ്ഞ് തുടരുമെന്ന് കലാവസ്ഥ  നിരീക്ഷണ കേന്ദ്രം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോര്‍ട്ട് കൊച്ചിയിൽ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ, അട്ടിമറി സാധ്യത ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് പൊലീസ്
മറ്റത്തൂരിലെ കൂറുമാറ്റം; '10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കും, ഇത് ചിന്തിക്കാനുള്ള സമയം', മുന്നറിയിപ്പ് നൽകി ജോസഫ് ടാജറ്റ്