സംസ്ഥാനത്ത് കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

By Web DeskFirst Published Jul 9, 2018, 9:03 PM IST
Highlights
  • ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കനത്ത മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നാളെ (ജൂലൈ 10) എറണാകുളം,വയനാട്,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. 

പാലക്കാട് ജില്ലയിൽ അങ്കണവാടികൾക്കും ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ കോളേജുകൾക്ക് അവധി ബാധകമല്ല.

എറണാകുളം, വയനാട് ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ജില്ലാ കലക്ടർമാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. 

പകരം മറ്റൊരു ശനിയാഴ്ച പ്രവർത്തി ദിവസം ആയിരിക്കും. വയനാട് ജില്ലയിൽ അം​ഗനവാടികൾക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. 

ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കനത്ത മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്. പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ​ഗതാ​ഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഈ മാസം 17 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദ​ഗ്ദ്ധരുടെ പ്രവചനം. 

click me!