വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു

Web Desk |  
Published : Jun 16, 2018, 09:03 AM ISTUpdated : Jun 29, 2018, 04:02 PM IST
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു

Synopsis

വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണു   

വയനാട്: വയനാട് വൈത്തിരിയില്‍ ഇന്നലെ പൊഴുതന ആറാം മൈലിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. ആറാം മൈലിൽ അച്ചൂർ വീട്ടിൽ കുഞ്ഞാമിന(70 )യാണ് മരണപ്പെട്ടത്. കനത്ത മഴയിൽ വ്യാഴാഴ്ച ഉച്ചയോടെ ഇവരുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണ് കുഞ്ഞാമിനയും മരുമകൾ ഫാത്തിമ(35)യും മണ്ണിനടിയിൽ  പെടുകയായിരുന്നു.. നാട്ടുകാർ ഇവരെ പുറത്തെടുത്ത ആശുപത്രിയെലെത്തിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് ഏഴുമണിയോടെയാണ് കുഞ്ഞാമിന മരണപ്പെട്ടത്. മേപ്പടിയിലെ ഒരു സ്വാകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വരന്‍റെ ബന്ധുക്കൾ പാത്രമെടുത്ത് അടിച്ചത് കാറ്ററിങ്ങുകാരുടെ തലയ്ക്ക്, പിന്നാലെ കൂട്ടയടി, പരാതി നൽകാത്തതിനാൽ കേസില്ല
റോഷി അഗസ്റ്റിനും പ്രമോദ് നാരായണനെുമെതിരെ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി; മുന്നണി മാറ്റ സാധ്യത ഉണ്ടായിട്ടും അതിനെ തടഞ്ഞെന്ന് വിമർശനം