പീച്ചി ജലസംഭരണി നിറയാന്‍ 1.25 മീറ്റര്‍ വെള്ളം മതി; മൂന്ന് ദിവസത്തിനകം ഡാം തുറന്നേക്കും

Web Desk |  
Published : Jul 24, 2018, 04:17 PM ISTUpdated : Oct 02, 2018, 04:22 AM IST
പീച്ചി ജലസംഭരണി നിറയാന്‍ 1.25 മീറ്റര്‍ വെള്ളം മതി; മൂന്ന് ദിവസത്തിനകം ഡാം തുറന്നേക്കും

Synopsis

സംഭരണശേഷിയുടെ 82.56 ശതമാനം വെള്ളമാണിപ്പോഴുള്ളത്

തൃശൂര്‍: പീച്ചി ജലസംഭരണി നിറയാന്‍ 1.25 മീറ്റര്‍ വെള്ളം മതി. ഏറി വന്നാല്‍ രണ്ട് മൂന്ന് ദിവസത്തിനകം ഡാം തുറന്നേക്കുമെന്നാണ് സൂചന. അതേ സമയം തൃശൂരിലെ തന്നെ മറ്റൊരു അണക്കെട്ടായ ചിമ്മിനിയില്‍ സംഭരണശേഷിയുടെ 70 ശതമാനം വെള്ളമേ ആയിട്ടുള്ളൂ. എന്നാല്‍. വാഴാനി ഡാം അടുത്ത ദിവസങ്ങളിലായി തുറന്നേക്കും. പീച്ചിയിലെ ഇന്നത്തെ ജലവിതാനം 78.00 മീറ്റര്‍ ആണ്. 74.25 മീറ്ററാണ് പരമാവധി ജലവിതാനം. 78.30 മീറ്ററായാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാമുന്നറിയിപ്പ് നല്‍കും. 78.9 മീറ്ററില്‍ എത്തിയാല്‍ വെള്ളം തുറന്നുവിടും. 

സംഭരണശേഷിയുടെ 82.56 ശതമാനം വെള്ളമാണിപ്പോഴുള്ളത്. 86.56 ശതമാനമായാല്‍ ജാഗ്രത മുന്നറിയിപ്പ് നല്‍കണം. 78.394 ദശലക്ഷം ഘനമീറ്ററാണ് ഇന്നത്തെ സ്റ്റോറേജ്. പരമാവധി സ്റ്റോറേജ് 94.946 ദശലക്ഷം ഘനമീറ്ററാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി അഞ്ച് ദശലക്ഷം ഘനമീറ്റര്‍ വീതം വെള്ളം ഓരോ ദിവസങ്ങളിലും ഒഴുകിയെത്തിയിരുന്നുവെങ്കിലും മഴയുടെ ശക്തി അല്പം കുറഞ്ഞതിനാല്‍ ഇന്നലെ ഒഴുകിയെത്തിയത് 2.834 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ്.

കഴിഞ്ഞ രാത്രിയും ഇന്നുപകലും മഴവീണ്ടും കനത്തതിനാല്‍ നീരൊഴുക്കും ശക്തമായിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തിനകം സംഭരണി നിറഞ്ഞ് തുറന്ന് വിടാനാകുമെന്നും പ്രതീക്ഷയിലാണ് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍. അതിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതോടെ വന്‍തോതില്‍ വിനോദസഞ്ചാരികളും പീച്ചിയിലെത്തും. അതേസമയം ചിമ്മിനിഡാമില്‍ 70.76 ശതമാനം വെള്ളമേ ആയിട്ടുള്ളൂ. 151.55 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള ഡാമിലെ ഇന്നലെ അളവ് 107.25 ദശലക്ഷം ഘനമീറ്ററാണ്. 70.3 മീറ്ററാണ് ഇന്നത്തെ ജലവിതാനം. 

പരമാവധി ജലവിതാനം 76.40 മീറ്ററാണ്. ഡാം നിറയാന്‍ ഇനിയും ആറുമീറ്റര്‍ വെള്ളം ഉയരണം. വാഴാനി ഡാമില്‍ ജലവിതാനം 60.12 മീറ്ററിലെത്തി. (പരമാവധി 62.480) 88.18 ശതമാനം വെള്ളം നിറഞ്ഞു. 18.121 ദശലക്ഷ ഘനമീറ്റര്‍ സംഭരണശേഷിയുള്ള ഡാമില്‍ 15.98 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണിന്നുള്ളത്. 61.5മീറ്റര്‍ വെള്ളമായാല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കും. രണ്ട് ദിവസത്തിനകം വാഴാനി ഡാമും തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി
കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി; ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി