കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയ ട്രയിനുകള്‍

Published : Nov 30, 2017, 01:06 PM ISTUpdated : Oct 05, 2018, 02:57 AM IST
കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയ ട്രയിനുകള്‍

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ട്രയിനുകള്‍ക്ക് നിയന്ത്രണം. നാല് ട്രയിനുകളാണ് റദ്ദാക്കിയത്. തമിഴ്‌നാട് ജില്ലയിലെ കന്യാകുമാരിയിലും, നാഗര്‍ കോവിലിലും മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. 

റദ്ദാക്കിയ ട്രയിനുകള്‍

  • നാഗര്‍ കോവില്‍-കൊച്ചുവേളി പാസഞ്ചര്‍, 
  • കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍
  • കൊല്ലം-കന്യാകുമാരി മെമു
  • കന്യാകുമാരി-കൊല്ലം മെമു

അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും ഓഖി ചുഴലിക്കാറ്റ് അടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റ് ലക്ഷദ്വീപ് തീരത്തോട് അടുക്കുകയാണെന്നും റിപ്പോര്‍ട്ട്. തെക്കന്‍ ജില്ലകളില്‍ 24 മണിക്കൂറിനിടെ 7 മുതല്‍ 11 വരെ സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്ത് 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.ശബരിമല തീര്‍ത്ഥാടകര്‍ക്കും മുന്നറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭീകരവാദ മൊഡ്യൂൾ തകർത്ത് ദില്ലി പൊലീസ് സ്‌പെഷൽ സെൽ; അഞ്ച് പേരെ അറസ്റ്റ് ചെയ്തു, പിടിയിലായത് ഷഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള സംഘം
ടെലഗ്രാം നിരോധനം; കേട്ടുകേൾവിയില്ലാത്ത നടപടിയെന്ന് കോടതിയിൽ ടെലഗ്രാം; ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്