
കോഴിക്കോട്: ബാലുശേരി മുക്കില്‍ വനിതകള്‍ക്കായി ഒരു കളരി പരിശീലന കേന്ദ്രമുണ്ട്. ശ്രീശാസ്താകളരിയിലെ ഹേമലതാ ഗുരുക്കളുടെ കളരിയിൽ എഴുപതോളം വീട്ടമ്മമാരും പെണ്‍കുട്ടികളുമാണ് പരിശീലനത്തിന് എത്തുന്നത്. ഹേമലത ആറാംവയസ്സില്‍ കളരിയില്‍ ഇറങ്ങിയതാണ്.പിന്നീട് പരിശീലകയായി. കാല്‍നൂറ്റാണ്ടിലേറെയായി വനിതകള്‍ക്ക് അഭ്യാസ മുറകള്‍ പരീശിലിപ്പിക്കുകയാണ് ഹേമലത ഗുരുക്കള്‍. മെയ്യഭ്യാസം മുതല്‍ ആയുധ
മുറകളില്‍ വരെ പരിശീലനം.
കളരിയില്‍ മാത്രമല്ല പഞ്ച ഗുസ്തിയിലും ഹേമലത ദേശീയ ചാമ്പ്യനായിട്ടുണ്ട്. ഗുസ്തിയില്‍ ദേശീയ തലത്തില്‍ മൂന്നാം സ്ഥാനവും ജൂഡോയിലെ സംസ്ഥാന ചാമ്പ്യന്‍പട്ടവും ഒരു തവണ ഹേമലത സ്വന്തമാക്കിയിരുന്നു. മക്കളായ ഷനുത്തും അന്‍ജുഷയും അമ്മയെ പോലെ കളരി, ജൂഡോ എന്നിവയില്‍ മികവ് പ്രകടിപ്പിച്ചവരാണ്. മകള്‍ അന്‍ജുഷ ജൂഡോ പരിശീലക കൂടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam