മാർത്തോമ സഭയിലേക്ക് എപ്പിസ്കോപ്പമാരെ തെരഞ്ഞെടുക്കാൻ ഹൈക്കോടതി അനുമതി

Published : Sep 12, 2019, 03:29 PM IST
മാർത്തോമ സഭയിലേക്ക് എപ്പിസ്കോപ്പമാരെ തെരഞ്ഞെടുക്കാൻ ഹൈക്കോടതി അനുമതി

Synopsis

കേസിന്‍റെ രേഖകള്‍ പരിശോധിക്കുകയും മുന്‍സിഫിന്‍റെ  വിശദീകരണം തേടുകയും ചെയ്തിന് ശേഷമാണ് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി തെരഞ്ഞെടുപ്പിന് അനുമതി നല്‍കിയത്.

കോട്ടയം: മാര്‍ത്തോമ സഭയിലേക്ക് പുതുതായി നാല് എപ്പിസ്കോപ്പമാരെ തെരഞ്ഞെടുക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി. എപ്പിസ്കോപ്പമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സഭാമണ്ഡലം ചേരുന്നത് തിരുവല്ല മുന്‍സിഫ് കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് സഭ ഹൈക്കോടതിയെ സമീപിച്ചത്.

അവധിദിവസം ഉത്തരവ് പുറപ്പെടുവിച്ച മുൻസിഫ് കോടതി നടപടി ചട്ടലംഘനമെന്നായിരുന്നു സഭയുടെ വാദം. കേസിന്‍റെ രേഖകള്‍ പരിശോധിക്കുകയും മുന്‍സിഫിന്‍റെ  വിശദീകരണം തേടുകയും ചെയ്തിന് ശേഷമാണ് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി തെരഞ്ഞെടുപ്പിന് അനുമതി നല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടെഹ്റാന്റെ തെരുവിൽ ജനങ്ങൾക്കൊപ്പം റമദാനിലെ അവസാന വെള്ളിയാഴ്ച റാലിയിൽ പങ്കെടുത്ത് ഇറാൻ നേതാക്കൾ, അമേരിക്കയ്ക്ക് പരിഹാസം
കടുപ്പിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം; സമ്മര്‍ദ്ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങില്ല, എംപിമാര്‍ മത്സരിക്കേണ്ട