വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Published : Mar 23, 2017, 06:21 AM ISTUpdated : Oct 05, 2018, 12:26 AM IST
വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Synopsis

കൊച്ചി: വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് വിജിലന്‍സിന്‍റെ അരാജകത്വമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അഴിമതി നിരോധന നിയമത്തിന്‍റെ ചട്ടക്കൂടിലായിരിക്കണം വിജിലന്‍സ് പ്രവര്‍ത്തിക്കേണ്ടതെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് പരാതി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് തനിക്ക് നേരിട്ട് ബോധ്യമുണ്ടെന്നും എന്നാല്‍ ഉറവിടം വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും കോടതി പറഞ്ഞു. അഴിമതി കേസുകള്‍ വരുമ്പോള്‍ റേറ്റിംഗിന് വേണ്ടി മാത്രം ചാനലുകള്‍ ഫ്‌ളാഷ് ന്യുസുകള്‍ നല്‍കുകയാണെന്നും കോടതി വിമര്‍ശിച്ചു. 

സംസ്ഥാനത്ത് അഴിമതി കേസുകള്‍ അന്വേഷിക്കാനുള്ള അധികാരം വിജിലന്‍സിനു മാത്രമല്ലെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന ഏത് ഏജന്‍സിക്കും അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. ശങ്കര്‍ റെഡ്ഡിയുടെ നിയമനം, ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധു നിയമന വിവാദങ്ങള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് വിജിലന്‍സ് നിയമനം. വിജിലന്‍സിന്റെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം അനിവാര്യമാണ്. ആരെങ്കിലും പരാതി നല്‍കിയാല്‍ അത് പരിഗണിച്ച് കേസെടുക്കാന്‍ വിജിലന്‍സ് കോടതികള്‍ ഉത്തരവിടുന്നു. പരാതി നല്‍കിയവരുടെ പശ്ചാത്തലം കൂടി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്ര​ധാ​ന​മ​ന്ത്രിയുടെ പള്ളി സന്ദർശനം വി​ദേ​ശ​ ഭ​ര​ണാ​ധി​കാ​രി​ക​ളെ കാ​ണി​ക്കാ​നാ​കും': രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം
ശബരിമല സ്വർണക്കൊള്ള: ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കൈവശം ഉണ്ടെന്ന് മണി പറഞ്ഞു; വ്യവസായിയുടെ മൊഴിയിൽ കൂടുതൽ വ്യക്തത