ഫീസ് 5 ലക്ഷം; സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഹൈക്കോടതിയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

By Web DeskFirst Published Aug 22, 2017, 4:38 PM IST
Highlights

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഹൈക്കോടതി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഫീസ് അഞ്ച് ലക്ഷം തന്നെയായാണ് കോടതി ഉത്തരവിലും നിശ്ചയിച്ചിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള 11 ലക്ഷം രൂപ.യില്‍ ബാക്കി ആറ് ലക്ഷം രൂപയുടെ ബോണ്ട് നല്‍കിയാല്‍ മതിയാവുമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു.

 ഈ മാസം 31നകം എം.ബി.ബി.എസ് കോഴ്സിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ഈ മാസം 25നകം സീറ്റ് പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. 26ന് രണ്ടാം ഘട്ട കൗണ്‍സിലിങ് നടത്തണം. 27ന് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് 29ന് വൈകുന്നേരം 4 മണി വരെ കോഴ്സിന് ചേരാനുള്ള സമയം നല്‍കണം. ഒഴിവ് വരുന്ന സീറ്റുകളിലേക്ക് 30,31 തീയ്യതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തണമെന്നും ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
 

click me!