അന്യസംസ്ഥാന തൊഴിലാളികളെ രണ്ടാംകിട പൗരൻമാരായി കാണരുതെന്ന് ഹൈക്കോടതി

By Web DeskFirst Published Jun 20, 2016, 5:20 PM IST
Highlights

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളെ രണ്ടാംകിട പൗരൻമാരായി കാണരുതെന്ന് ഹൈക്കോടതി. അങ്ങനെ കാണുന്നതുകൊണ്ടാണ്അവരിൽ അക്രമവാസന  വർദ്ധിച്ചുവരുന്നതെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ മാത്രമേ അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് ആലോചിക്കുന്നുള്ളു. അവരുടെ ലേബ‍ർ  ക്യാമ്പുകൾ മനുഷ്യന് ജീവിക്കാൻ പറ്റാത്ത തരത്തിലുള്ളതാണ്.

അതുകൊണ്ട് ലേബ‍ർ ക്യാമ്പുകളിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം. അമ്പലമേട്ടിലെ രണ്ട് ലേബർ ക്യാമ്പുകൾ  അടച്ചുപൂട്ടണമെന്നും ഹൈക്കോടതി ജസ്റ്റിസ് വിനോദ് ചന്ദ്രൻ  പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതസാഹചര്യത്തെകുറിച്ചുള്ള ഹർജി സിംഗിള്‍  ബഞ്ചിൽ നിന്നും ഡിവിഷൻ ബഞ്ചിലേക്ക് റഫർ ചെയ്തു.

click me!