ഡ്യൂട്ടി ഫ്രീ ഷോപ്പ് അഴിമതി; ലൈസൻസ് റദ്ദാക്കിയ നടപടിയില്‍ സ്റ്റേ

By Web DeskFirst Published Jun 26, 2018, 4:16 PM IST
Highlights
  • തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ് അഴിമതി
  • ഡ്യൂട്ടി പെയ്ഡ് ഷോപ്പിന്‍റെ ലൈസൻസ് റദ്ദാക്കിയ നടപടിയില്‍ സ്റ്റേ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പിന്‍റെ ലൈസൻസ് റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഷോപ്പ് തുറക്കാൻ കോടതി അനുമതി നൽകി. ഇടക്കാല ഉത്തരവിലൂടെയാണ് കോടതി അനുമതി നൽകിയത്. 

വിമാനത്താവളത്തിലെ ഡ്യൂട്ടി പൈഡ് ഷോപ്പിൽ പാസ്പോർട്ട്‌ കോപ്പി ഉപയോഗിച്ച് വിദേശ മദ്യം തിരിമറി നടത്തിയെന്ന കേസിൽ ലൈസൻസ് റദ്ദാക്കിയ നടപടിക്ക് എതിരെ പ്ലസ് മാക്സ് കമ്പനിയാണ് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചത്.

ഡ്യൂട്ടി ഫ്രീ പൂട്ടിയതോടെ ഒരുമാസം  1.5 കോടിയുടെ  നഷ്ടം സംഭവിച്ചെന്നും എയർ പോർട്ട്‌ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണ്, അന്വേഷണവുമായി സഹകരിക്കുന്നു എന്ന പ്ലസ് മാക്സിന്‍റെ വാദവും കോടതി പരിഗണിച്ചു.  തുറക്കണം എന്ന കസ്റ്റംസ് ചീഫ് കമ്മീഷണറുടെ ഉത്തരവ് താഴെയുള്ള ജീവനക്കാർ പാലിക്കുന്നില്ലെന്നും ഹര്‍ജിക്കാർ കോടതിയെ അറിയിച്ചു.  


 

click me!