പ്ലസ് വണ്‍ പ്രവേശനം; സര്‍ക്കാറിന്റെ അപ്പീല്‍ തള്ളി, സി.ബി.എസ്.ഇക്കാര്‍ക്കും അവസരം

By Web DeskFirst Published May 26, 2017, 6:29 AM IST
Highlights

കൊച്ചി: പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമരി‍പ്പിച്ചിരുന്ന അപ്പീല്‍ ഹൈക്കോടതി തള്ളി. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്ലസ് വണ്‍ പ്രവേശനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. 

സി.ബി.എസ്.ഇ പരീക്ഷാ ഫലം വൈകുന്ന സാഹചര്യത്തില്‍ അതിന് കാത്തുനില്‍ക്കാതെ തന്നെ സര്‍ക്കാര്‍ സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി പ്ലസ് വണ്‍ പ്രവേശനം നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തീയ്യതി കോടതി നീട്ടി നല്‍കിയത്. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതി തള്ളുകയായിരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വന്ന് മൂന്ന് ദിവസം കൂടി പ്രവേശനം അനുവദിക്കണമെന്നും കുട്ടികളുടെ കാര്യത്തില്‍ വാശി പിടിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

click me!