സോളാര്‍ കേസ്; ഉമ്മൻചാണ്ടിക്കും ആര്യാടനുമെതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കി

By Web DeskFirst Published Jun 24, 2016, 2:56 PM IST
Highlights

കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും സരിതാ നായർ പോലും ഇക്കാര്യത്തിൽ പരാതിപ്പെട്ടിട്ടില്ലെന്നും കോടതി നീരീക്ഷിച്ചു. പരാതിക്കാരന് സ്വന്തം നിലയിൽ വ്യക്തമായ വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കിൽ ഇനിയും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സോളാ‍ർ ഇടപാടുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച പണത്തിന്‍റെ വിഹിതം മുൻ മുഖ്യമന്ത്രി ഉമ്മൻ‍ചാണ്ടിക്കും  ആര്യാടൻ മുഹമ്മദിനും നൽകിയെന്നായിരുന്നു സരിതാ നായരുടെ വെളിപ്പെടുത്തൽ. സോളാർ കമ്മിഷനിൽ നൽകിയ ഈ മൊഴി പുറത്തുവന്നതോടെയാണ് തൃശൂർ വിജലൻസ് കോടതിയിൽ പരാതി എത്തിയത്. എഫ്ഐ ആർ രജിസ്റ്റർ ചെയ്ത് ഇരുവ‍ർക്കുമെതിരെ അന്വേഷിക്കാനായിരുന്നു  തൃശൂർ വിജലൻസ് കോടതിയുടെ ഉത്തരവ്. എന്നാൽ വിജിലൻസ് കോടതി നടപടി വേഗത്തിലായിപ്പോയെന്ന നിരീക്ഷണത്തിലാണ് ജസ്റ്റീസ് കെമാൽ പാഷ ഉത്തരവും തുടർ നടപടികളും റദ്ദാക്കിയത്.

കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും സരിതാ നായർ പോലും ഇക്കാര്യത്തിൽ പരാതിപ്പെട്ടിട്ടില്ലെന്നും കോടതി നീരീക്ഷിച്ചു.  പരാതിക്കാരന് സ്വന്തം നിലയിൽ വ്യക്തമായ വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കിൽ ഇനിയും കോടതിയെ സമീപിക്കാം എന്ന് വ്യക്തമാക്കിയാണ് തൃശൂർ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കിയത്.

click me!