ഓറിഞ്ച് നുണയാം; ഹൈറേഞ്ചിലേക്ക് വരൂ

By web deskFirst Published Nov 28, 2017, 10:18 PM IST
Highlights

ഇടുക്കി: ഹൈറേഞ്ചിലെ മലനിരകളിലെത്തിയാല്‍ ഓറഞ്ചിന്റെ രുചിയറിഞ്ഞ് മടങ്ങാം. കണ്ണന്‍ ദേവന്‍, ടാറ്റാ കമ്പനിയുമാണ് ഹൈറേഞ്ചിന്റെ മണ്ണില്‍ ഓറഞ്ചിന്റെ വര്‍ണ്ണവസന്തം തീര്‍ത്തിരിക്കുന്നത്. മലനിരയിലെ തെയിലക്കാടുകള്‍ക്കിടയിലാണ് ഓറഞ്ച് ചെടികള്‍ ക്യഷി ചെയ്തിരിക്കുന്നത്. 

ആനയിറങ്കല്‍ പെരിയകനാല്‍ മേഖലകളിലെ തോട്ടങ്ങളിലാണ് ഓറഞ്ചുകള്‍ വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത്. മൂവായിരത്തോളം ചെടികളിലായി പതിനായിരക്കണക്കിന് ഓറഞ്ചുകളാണ് ഇത്തവണ വിപണിയിലെത്തുക. രണ്ടു സീസണുകളിലായിട്ടാണ് ഇവയുടെ വിളവെടുപ്പ്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ആദ്യ സീസണും, സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ രണ്ടാമത്തെ സീസണുമാണ്. 

ഹൈറേഞ്ചിലെ ചെറുകിട കര്‍ഷകര്‍ ഒരു സംഘമായി ചേര്‍ന്നാണ് കമ്പനിയുടെ തോട്ടങ്ങളില്‍ നിന്നും ഓറഞ്ചുകള്‍ ശേഖരിക്കുന്നത്. ഇത്തരത്തില്‍ ശേഖരിച്ച ഓറഞ്ചുകള്‍ തോട്ടത്തിന് സമീപത്തെ പാതയോരങ്ങളില്‍ കൂട്ടിയിട്ട് വില്പന നടത്തുകയാണ് പതിവ്. എന്നാല്‍ വാഹന ഗതാഗതം നിയന്ത്രിച്ചതോടെ കച്ചവടം പാതിവഴിലാകുകയും ചെയതു. ദേശിയപാത വികസനവും കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപതയുടെ പണികള്‍ പുരോഗമിക്കുന്നതിനാല്‍ ഹൈറേഞ്ചിലേക്കുള്ള സന്ദര്‍ശകരുടെ വരവില്‍ കാര്യമായ കുറവുണ്ട്.
 

click me!