സെൻകുമാറിനെതിരായ അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

Web Desk |  
Published : Jun 01, 2018, 01:44 PM ISTUpdated : Oct 02, 2018, 06:33 AM IST
സെൻകുമാറിനെതിരായ അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

Synopsis

സെൻകുമാർ മത സ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിൽ  ഹൈകോടതി നിർദേശം

കൊച്ചി: മുൻ ഡി.ജി.പി  ടിപി സെൻകുമാർ മത സ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണം എന്ന്  ഹൈക്കോടതി കേസിലെ തുടർ നടപടികൾ ക്രൈംബ്രാഞ്ച് വൈകിപ്പിക്കുന്നതായി ആരോപിച്ച്​ സെൻകുമാർ നൽകിയ ഹര്‍ജിയിലാണ്  ഹൈക്കോടതി നിർദേശം. ഇനി സമയം നീട്ടി നൽകാനാവില്ലെന്നും  ഹൈക്കോടതിവ്യക്തമാക്കി.  

ഒാൺലൈൻ പ്രസിദ്ധീകരണത്തിന്​ നൽകിയ അഭിമുഖത്തിനിടെ മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തി എന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി. കെ ഫിറോസ് നൽകിയ പരാതിയെ തുടർന്നുള്ള കേസു​മായി ബന്ധപ്പെട്ടാണ്​ സെൻകുമാർ ഹര്‍ജി നൽകിയത്​.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള ത​ന്‍റെ നിയമനം വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അന്വേഷണം സമയബന്ധിതമായി അവസാനിപ്പിക്കാൻ നടപടി വേണമെന്നുമാണ്​ ഹര്‍ജിയിലെ ആവശ്യം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദില്ലിയിലെ വിഷ വായു, 20 ദിവസം കൊണ്ട് രക്തം ഛർദ്ദിച്ചു, ബെംഗളൂരുവിലേക്ക് തിരികെ പോകണം; യുവാവിന്‍റെ കുറിപ്പ് വൈറൽ
`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ