ലിബിയന്‍ വിമാനം അക്രമകാരികള്‍ റാഞ്ചി

Published : Dec 23, 2016, 12:20 PM ISTUpdated : Oct 04, 2018, 06:01 PM IST
ലിബിയന്‍ വിമാനം അക്രമകാരികള്‍ റാഞ്ചി

Synopsis

വലെറ്റ: ലിബിയയില്‍ നിന്നും യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം അക്രമികള്‍ റാഞ്ചി. 118 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനമാണ് അക്രമികള്‍ റാഞ്ചിയത്. പിന്നീട് വിമാനം മാള്‍ട്ടയില്‍ ഇറക്കി. ഔദ്യോഗികവൃത്തങ്ങള്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ആഫ്രിഖിയാ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 വിമാനമാണ് അക്രമികള്‍ റാഞ്ചിയത്.
 
തെക്കു പടിഞ്ഞാറന്‍ ലിബിയയിലെ സേബയില്‍ നിന്നും തലസ്ഥാനമായ ട്രിപ്പോളിയിലേക്ക്​ യാത്രതിരിച്ച വിമാനമാണ്​ റാഞ്ചിയത്​. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വിമാനം തകര്‍ക്കുമെന്നും അക്രമികള്‍ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
അതേസമയം, വിമാനം റാഞ്ചിയവരുടെ ആവശ്യങ്ങള്‍ എന്തെന്ന് വ്യക്തമല്ല.  അതേസമയം, വിമാനം മാള്‍ട്ടയില്‍ ഇറക്കിയത് സ്ഥിരീകരിച്ചതായും അടിയന്തിര സുരക്ഷ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ദില്ലി യാത്രയെക്കുറിച്ച് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി, പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും
ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്