ട്രംപിന്‍റെ നിലപാട് അപകടകരം: ഹിലരി ക്ലിന്‍റണ്‍

Published : Oct 15, 2017, 12:18 PM ISTUpdated : Oct 05, 2018, 04:01 AM IST
ട്രംപിന്‍റെ നിലപാട് അപകടകരം: ഹിലരി ക്ലിന്‍റണ്‍

Synopsis

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍- ഇറാന്‍ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിലപാടിനെ വിമര്‍ശിച്ച് ഹിലരി ക്ലിന്‍റണ്‍. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറുമെന്ന ഡോണാള്‍ഡ്‌ ട്രംപിന്‍റെ പ്രസ്താവനയെ വലിയ അപകടം എന്ന് ഹിലരി വിശേഷിപ്പിച്ചു. ട്രംപ് ഏതിരാളികളെ പ്രകോപിപ്പിക്കുകയാണെന്നും മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരി പറഞ്ഞു. 

ഉത്തര കൊറിയയുമായും ഇറാനുമായും നയതന്ത്രപരിഹാരമാണ് ആവശ്യമെന്ന് ഹിലറി അഭിപ്രായപ്പെട്ടു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാനെന്നും ഏറ്റവും മോശം കരാറാണ് ഇതെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ട്രംപിന്‍റെ നീക്കങ്ങള്‍ അമേരിക്കയുടെ വിശ്വാസ്യതയെയും സ്വരത്തെയും ഇല്ലാതാക്കുന്നതാണെന്ന് ഹിലരി ക്ലിന്‍റണ്‍ പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രയേൽ-ഇറാൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിൽ, ഖമനേയിയുടെ വിലാപയാത്ര മാറ്റിവെച്ചു; ഇറാനിൽ മരണം 1000 കടന്നു
സര്‍ക്കാരിന് തിരിച്ചടി; മാര്‍ഗ നിര്‍ദേശങ്ങള്‍ അവഗണിച്ചു, ഇടുക്കിയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ് ഹൈക്കോടതി