‍ട്രംപിന്റെ ജന്മദിനം ആഘോഷിച്ച് ദില്ലിയിലെ തീവ്രഹിന്ദുസംഘടനകള്‍

Published : Jun 14, 2016, 05:51 PM ISTUpdated : Oct 05, 2018, 12:34 AM IST
‍ട്രംപിന്റെ ജന്മദിനം ആഘോഷിച്ച് ദില്ലിയിലെ തീവ്രഹിന്ദുസംഘടനകള്‍

Synopsis

തലയിലൊരു തൊപ്പി. ബലൂണുകള്‍. മൂന്ന് തട്ടുള്ള, പൂക്കള്‍ ഡിസൈനുള്ള കേക്ക്. ആകെപ്പാടെ ഒരുക്കങ്ങള്‍ നോക്കിയാല്‍ വീട്ടിലെ കുഞ്ഞിന്റെ പിറന്നാളാണെന്നേ തോന്നൂ. പക്ഷേ പിറന്നാള്‍ കുട്ടി ആരാണെന്ന് നോക്കിയപ്പോഴല്ലേ. സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ. മുസ്ലിംങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ പണ്ടേ വിവാദനായകനാണ് ട്രംപ്. ഓര്‍ലന്‍റോയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മരണത്തില്‍ അനുശോചിച്ച് ഒരു മിനിറ്റ് മൗനപ്രാര്‍ഥന നടത്തിയ ശേഷമാണ് ട്രംപിന്റെ ജന്മദിനാഘോഷങ്ങള്‍ തുടങ്ങിയത്.

ഇസ്ലാമിക തീവ്രവാദത്തിനെതിരെയുള്ള മിശിഹായാണ് ട്രംപെന്നാണ് ഹിന്ദു സേനാ തലവന്‍ വിഷ്ണു ഗുപ്തയുടെ പക്ഷം.കേരളാ ഹൗസില്‍ ബീഫ് വിളമ്പിയെന്ന വ്യാജപരാതി നല്‍കിയതിന്‍റെ പേരില്‍ അറസ്റ്റിലായ വിഷ്ണു ഗുപ്തയ്‌ക്ക് ബിജെപിയ്‌ക്കെതിരെയും പരാതിയുണ്ട്. ഭരണം കിട്ടിയ ശേഷം ഹിന്ദുത്വനിലപാടില്‍ നിന്ന് ബിജെപി പുറകോട്ടുപോയെന്നാണ് ഗുപ്തയുടെ പരാതി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശബരിമലയിൽ ഒരിക്കൽ പോലും പോയിട്ടില്ല, ദ്വാരപാലക ശില്പ പാളികൾ പുറത്ത് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല': സ്വർണക്കൊള്ള കേസിൽ സുപ്രീംകോടതിയിൽ എസ് ജയശ്രീ
ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ചെമ്പൂർ സ്വദേശിയെ തടഞ്ഞ് നിറുത്തി മർദിച്ചു, രണ്ട് പേർ അറസ്റ്റിൽ