50 വര്‍ഷത്തിനിപ്പുറം അവര്‍ വീണ്ടും ഒന്നിക്കുന്നു, വിശ്വസിക്കാനാകാതെ ബന്ധുക്കള്‍

Web Desk |  
Published : Apr 06, 2018, 02:04 PM ISTUpdated : Jun 08, 2018, 05:51 PM IST
50 വര്‍ഷത്തിനിപ്പുറം അവര്‍ വീണ്ടും ഒന്നിക്കുന്നു, വിശ്വസിക്കാനാകാതെ ബന്ധുക്കള്‍

Synopsis

ഹോളണ്ടിനും ബര്‍ണസിനും ഇത് രണ്ടാം ഇന്നിംഗ്സ്

വാഷിംഗ്ടണ്‍: തമ്മില്‍ പ്രണയത്തിലാകുമ്പോള്‍ ഹരോള്‍ഡ് ഹോളണ്ടും ലിലിയന്‍ ബെര്‍ണസും കൗമാരക്കാരായിരുന്നു. ഇരുവര്‍ക്കുമിടയിലെ പ്രണയം പിന്നീട് വിവാഹത്തിലെത്തി. അഞ്ച് മക്കളും അവര്‍ക്ക് പിറന്നു. എന്നാല്‍ 12 വര്‍ഷത്തെ പ്രണയ വിവാഹ ജീവിതത്തിനൊടുവില്‍ 1968 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് നീണ്ട അമ്പത് വര്‍ഷം മറ്റൊരു ജീവിതം. ഇന്ന് ഹോളണ്ടിന് 83 ഉം ബര്‍ണസിന് 79 ഉം വയസ്സാണ്. ഈ പ്രായത്തില്‍ ജീവിതത്തിന്‍റെ രണ്ടാം ഇന്നിംഗ്സ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് രണ്ട് പേരു, ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തില്‍. 

ഹോളണ്ടിനെയും ബര്‍ണസിനെയും കണ്ടാല്‍ ഇപ്പോഴും കൗമാരക്കാരായ പ്രണയികളായേ തോന്നൂ എന്നാണ് അവരുടെ പേരക്കുട്ടികള്‍ പറയുന്നത്. 1968 ല്‍ പിരിഞ്ഞതിന് ശേഷം ഇരുവരും മറ്റൊരു ജീവിതം തെരഞ്ഞെടുത്തു. അപ്പോഴും മക്കള്‍ക്കുവേണ്ടി, അവരുടെ പ്രത്യേക ദിനങ്ങളില്‍ അവര്‍ കണ്ടുമുട്ടാറുണ്ടായിരുന്നു. 

എല്ലാ വര്‍ഷവും കുടുംബ സംഗമം നടത്താറുണ്ട് ഹോളണ്ട്. എന്നാല്‍ ഇത്തവണത്തെ കുടുംബ സംഗമം വ്യത്യസ്തമായിരുന്നുവെന്നാണ് ഹോളണ്ട് പറയുന്നത്. ഹോളണ്ടിന്‍റെ ഭാര്യയും ബര്‍ണസിന്‍റെ ഭര്‍ത്താവും മരിച്ച് ഇരുവരും തനിച്ചായിരുന്നു താമസം. ആ സംഗമത്തിനെത്തിയതോടെയാണ് ഇപ്പോഴും തങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടെന്നും മുമ്പത്തേക്കാള്‍ അടുപ്പം തോനുന്നുവെന്നും തിരിച്ചറിഞ്ഞതെന്നും ഹോളണ്ട് പറയുന്നു. ഇതോടെ വീണ്ടും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു ഈ മുന്‍ ദമ്പതികള്‍. 

ഇവരുടെ പേരമകന്‍ പുരോഹിതനായ ജോഷ്വാ ആണ് ഈ വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കുന്നത്. ഇത് തന്‍റെ ഭാഗ്യമാണെന്നും ജോഷ്വാ പറഞ്ഞു. 
ബെര്‍ണസിന് 50 വര്‍ഷത്തിന് ഇപ്പുറവും ഒരു മാറ്റവുമില്ല, അവള്‍ ഇപ്പോഴും പഴയ സുന്ദരിയായ പെണ്‍കുട്ടിതന്നെ. കറുത്ത തലമുടിയും ചെമ്പന്‍ കണ്ണുകളുമുള്ള സുന്ദരി... എന്നാല്‍ മുടി വെളുത്തുവെന്ന് മാത്രം. അത് തന്‍റേതും വെളുത്തുവെന്നും ഹോളണ്ട്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു