നാളെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത് ഈ ജില്ലകളില്‍

Web Desk |  
Published : Jul 17, 2018, 06:52 PM ISTUpdated : Oct 02, 2018, 04:24 AM IST
നാളെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത് ഈ ജില്ലകളില്‍

Synopsis

മഴ ശക്തമായ പ്രദേശങ്ങളില്‍ സ്കൂളുകള്‍ക്ക് അവധി

കൊച്ചി: കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 18) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ചെല്ലാനം, പുത്തന്‍വേലിക്കര, കുന്നുകര പഞ്ചായത്തുകളിലെ മുഴുവന്‍ സ്കൂളുകള്‍ക്കുമാണ് നാളെ അവധി.

ശക്തമായ മഴയും കടൽക്ഷോഭവും മൂലം ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാലും കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 18ന് ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതിനുപുറമേ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ ദുരിതാശ്വാസക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും 18ന് അവധിയായിരിക്കും. എംജി സര്‍വ്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പകുതിവഴിയിൽ നിലച്ച അഭിഷേകാഗ്നി പ്രാർത്ഥന, പ്രശാന്ത് അച്ചന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്
ഓട്ടോ ഡ്രൈവറെ പൊലീസ് മർദിച്ചെന്ന് പരാതി; ഭാര്യയുടെ പരാതിയിൽ അന്വേഷണത്തിനെത്തിയപ്പോൾ മർദനം, കമ്മീഷണർക്ക് പരാതി നൽകും