കുവൈറ്റില്‍ വന്‍വ്യാജമദ്യ വേട്ട

By Web DeskFirst Published Dec 22, 2016, 7:09 PM IST
Highlights

മന്ത്രിസഭയുടെ ഉത്തരവ് 3646-2012-പ്രകാരം ഉന്നത ഉദ്ദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തിലായിരിക്കണം പിടികൂടുന്ന മദ്യശേഖരം നശിപ്പിക്കേണ്ടത്. ഇതനുസരിച്ച്, കുറ്റാന്വേഷണ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഫഹദ് അല്ദൊസാരിയുടെ നിര്ദേശാനുസരണം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 23,663 ബോട്ടില്മദ്യമാണ് അധികൃതര്നശിപ്പിച്ചത്. ചൊവ്വാഴ്ച 9,091 ബോട്ടിലും ഇന്നലെ 14,572 ബോട്ടില്മദ്യവുമാണ് നശിപ്പിച്ചതെന്ന് മേജര്ജനറല്ദൊസാരി വയക്തമാക്കി. 15 അംഗ അന്വേഷണ സംഘം കുവൈറ്റിലെ എല്ലാ ഗവര്ണറേറ്റുകളിലും നടത്തിയ പരിശോധനകളിലാണ് വലിയ അളവിലുള്ള വ്യാജ മദ്യ ശേഖരം പിടികൂടാനായത്.

വഫ്റയിലെ അനധികൃത മദ്യനിര്മാണ ശാലയില്പോലീസ് നടത്തിയ റെയ്ഡില്12 ബാരല്മദ്യവും അവ നിര്മ്മിക്കാന്ഉപയോഗിക്കുന്ന മറ്റ് അനുബന്ധ സാമഗ്രികളും പോലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി അധികൃതരുടെ പരിശോധനയില്മദ്യം കൂടാതെ നിരവധി വന്മയക്ക്മരുന്ന് ശേഖരവും പിടികൂടിയിട്ടുണ്ട്.
ഇന്ത്യാക്കാരുള്‍പ്പെടെയുള്ള പ്രത്യേകിച്ച് മലയാളികള്‍ ഏറെ താമസിക്കുന്ന പ്രദേശങ്ങളില്‍ വ്യാജവാറ്റും അനധികൃത മദ്യവില്പനയും നടക്കുന്നതായി റിപ്പോര്ട്ടുകളുണ്ട്. അടുത്തകാലത്തായി അധികൃതര്നടത്തിയ പരിശോധനയില്നിരവധി ഇന്ത്യക്കാര്ഉള്പ്പെടെയുള്ളവര്പിടിക്കപ്പെട്ടുകയും ചെയ്തിരുന്നു.

click me!