ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് നടക്കരുതെന്ന് സർക്കുലർ

By Web DeskFirst Published Nov 23, 2016, 7:11 PM IST
Highlights

ചൊവ്വാഴ്ച രാത്രി വനിതാ ഹോസ്റ്റലിലെ നോട്ടീസ് ബോർഡിലാണ് സർക്കുലർ പതിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും ഹോസ്റ്റലിനോട് ചേർന്നുള്ള ക്യാമ്പസിൽ  ഒന്നിച്ച് നടക്കരുതെന്നും , ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ പെൺകുട്ടികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു. വനിതാ ഹോസ്റ്റൽ വാർഡൻ ഡോ. എസ് ഭുവനേശ്വരിയാണ് സർക്കുലർ പുറത്തിറക്കിയത്.  

വിദ്യാർത്ഥികൾ സംഘം ചേർന്ന് നടന്ന് ബഹളം വയ്ക്കുന്നത് ക്യാന്പസിൽ താമസിക്കുന്ന അധ്യാപകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്നാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയതെന്ന് കോളേജ് അധികൃതർ പറയുന്നു.  എന്നാൽ സർക്കുലറിലെ  വ്യാകരണ പിശകാണ് തെറ്റിദ്ധാരണ ഉണ്ടാകാൻ കാരണമായതെന്നും അധികൃതർ വ്യക്തമാക്കി.  

നിലവിൽ പെൺകുട്ടികൾക്ക് രാത്രി 7 മണിവരെയാണ് ഹോസ്റ്റലിന് പുറത്തിറങ്ങാൻ അനുവദമുള്ളത്. ഇത് 9 മണിവരെ ആക്കണമെന്ന് ആവശ്യപ്പെട്ട് എൻഐടി ഡയറക്ടറെ കാണുമെന്നും സ്റ്റുഡൻസ് അഫയേഴ്‍സ് കൗൺസിൽ പറഞ്ഞു.

click me!