യുഎഇയില്‍ കൊടുംചൂട്

Published : Aug 13, 2017, 12:38 AM ISTUpdated : Oct 04, 2018, 11:23 PM IST
യുഎഇയില്‍ കൊടുംചൂട്

Synopsis

സമീപകാലത്തെ ഏറ്റവും വലിയ ചൂടാണ് ഇന്ന് യുഎഇയില്‍ അനുഭവപ്പെട്ടത്. പല എമിറേറ്റ്സുകളിലും താപനില 50ഡിഗ്രി സെല്‍ഷ്യസ് കടന്നു. വേനല്‍ചൂട് നിസാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

കടുത്ത ചൂിലൂടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ കടന്നുപോകുന്നത്.യുഎഇയിലെ പല എമിറേറ്റുകളിലും താപനില 51 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയത്.. വരും ദിവസങ്ങളില്‍ ദുബായി അബുദാബി എമിറേറ്റുകളില്‍ ചൂട് കൂടുമെന്നും പൊടിക്കാറ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. താപനിലയും അന്തരീക്ഷ ഈര്‍പ്പവും കാറ്റിന്റെ വേഗതയും കണക്കാക്കിയാണ് ഉഷ്ണ സൂചിക തയ്യാറാക്കുന്നത്. ഈ ദിവസങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം 90 ശതമാനത്തിലെത്തും. ചിലയിടങ്ങളില്‍ 95 ശതമാനം വരെ ആകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

ഉഷ്ണ സൂചിക ഓരോ വ്യക്തിക്കും അനുസരിച്ച് വ്യത്യാസമായിരിക്കുമെന്നാണ് വിശദീകരണം. യു.എ.ഇയില്‍ കാലങ്ങളായി താമസിക്കുന്ന ഒരാള്‍ക്ക് 64 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെടുന്നുവെങ്കില്‍ പുതുതായി വന്ന ഒരാള്‍ക്ക് അത് ചിലപ്പോള്‍ 70 ഡിഗ്രി സെല്‍ഷ്യസായിട്ടായിരിക്കും അനുഭവപ്പെടുക. ചൂട് നിസ്സാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഉച്ചയ്ക്ക് മൂന്നുമണിവരെ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുന്നതാണ് സുരക്ഷിതം. കുറേ സമയം നേരിട്ട് വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുകയും ശരീരത്തില്‍ നിര്‍ജ്ജലീകരണം വരാതിരിക്കാന്‍ സൂക്ഷിക്കുകയും വേണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാചകവാതക പ്രതിസന്ധി; ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണം, നിർദേശം നൽകി കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും
വൻ വിട്ടുവീഴ്ചയ്ക്ക് തയാറായി അമേരിക്ക, കോളടിച്ചത് റഷ്യക്ക്; റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതി, നിർണായക നീക്കം