വീട്ടില്‍ വാറ്റുചാരായം വില്‍പ്പന; വീട്ടമ്മ പിടിയില്‍

Published : Sep 21, 2016, 06:07 PM ISTUpdated : Oct 04, 2018, 05:24 PM IST
വീട്ടില്‍ വാറ്റുചാരായം വില്‍പ്പന; വീട്ടമ്മ പിടിയില്‍

Synopsis

വീട്ടില്‍ വെച്ച് ചാരായം വാറ്റി വില്‍പ്പന നടത്തിയെന്ന പരാതിയിലാണ് കൂവപ്പാറ വളളിയാനിക്കല്‍ സ്വദേശി അംബികയെ പോലീസ് പിടികൂടിയത്. ഭര്‍ത്താവ് മരിച്ച വീട്ടമ്മ ഒറ്റയ്‌ക്കായിരുന്നു താമസം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു നടപടി. പോലീസെത്തി പരിശോധന നടത്തിയപ്പോള്‍ വീട്ടില്‍ നിന്നും ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി. ചാരായ വില്‍പ്പനയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയെന്ന്
കുട്ടമ്പുഴ പോലീസ് അറിയിച്ചു. ആദിവാസി കോളനികളിലടക്കം പരിശോധന ശക്തമാക്കാനാണ് തീരുമാനം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കീവിൽനിന്ന് സ്ഫോടന ശബ്ദം, യുക്രൈൻ നഗരങ്ങളിൽ കനത്ത ആക്രമണം; റഷ്യ തൊടുത്തുവിട്ടത് 800 ഓളം ഡ്രോണുകളെന്ന് സെലൻസ്കി
പ്രഖ്യാപനത്തിന് ശേഷം മാസ് എൻട്രി ഉണ്ടാകുമോ, കെസി ദില്ലിയിലെ വീട്ടിൽ തന്നെ; വിഡി മകൾക്കൊപ്പം തിരുവനന്തപുരത്തേക്ക്; സസ്പെൻസ് തുടരുന്നു