നിപ വൈറസ് പടര്‍ന്നത് കിണറ്റില്‍ നിന്ന്; ആരോഗ്യവകുപ്പിന്‍റെ നിഗമനം ഇങ്ങനെ...

Web Desk |  
Published : May 23, 2018, 06:51 AM ISTUpdated : Oct 02, 2018, 06:30 AM IST
നിപ വൈറസ് പടര്‍ന്നത് കിണറ്റില്‍ നിന്ന്; ആരോഗ്യവകുപ്പിന്‍റെ നിഗമനം ഇങ്ങനെ...

Synopsis

നിപ വൈറസിന്‍റെ ഉറവിടം ചങ്ങരോത്തെ കിണര്‍ കേന്ദ്രസംഘത്തിന്‍റെ മുന്നില്‍ ആരോഗ്യവകുപ്പ് അവതരിപ്പിച്ച നഗിമനം

കോഴിക്കോട്: കോഴിക്കോട് കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയവരിൽ നിന്ന് നിപ വൈറസ് മറ്റുള്ളവരിലേക്ക് എത്തിയത് ആകാമെന്ന  നിഗമനത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ്. കേന്ദ്രസംഘത്തിന്‍റെ മുന്നില്‍ ആരോഗ്യവകുപ്പ് അവതരിപ്പിച്ചത് ഈ നിഗമനമാണ്. നിപ വൈറസിന്‍റെ ഉറവിടം ചങ്ങരോത്തെ കിണറ്റില്‍ കണ്ട വവ്വാലുകളാണെന്ന  പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നു.

വളച്ചുകെട്ടില്‍ വീട്ടില്‍ മമ്മത് ചങ്ങരോത്തെ പുത്തിനിടത്ത് വാങ്ങിയ  വീട്ടില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണറ്റിലായിരുന്നു വവ്വാലുകള്‍ കൂടുകൂട്ടിയിരുന്നത്. മൂത്തമകന്‍ സാലിഹിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് ഈ വീട്ടിലേക്ക് മാറുന്നതിന്‍റെ ഭാഗമായി കിണര്‍ വൃത്തിയാക്കി. വൃത്തിയാക്കനിറങ്ങിയത് മമ്മതും, മക്കളായ സാലിഹും സാബിത്തുമാണ്. ഒരാഴ്ചക്കുള്ളില്‍ സാബിത്ത് അസുഖബാധിതനായി. 

ചികിത്സ തേടിയത് പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍. മെയ് അഞ്ചിന് മരണം സാബിത്തിനെ തേടിയെത്തി. സാബിത്തിനെ പേരാമ്പ്രയില്‍ പരിചരിച്ചിരുന്നത് മരണപ്പെട്ട നഴ്സ് ലിനിയായിരുന്നു.  18 ആകുമ്പോഴേക്കും സഹോദരന്‍ സാലിഹ് മരിച്ചു. സാലിഹ് ചികത്സയിലിരിക്കുമ്പോള്‍ താലൂക്ക് ആശുപ്ത്രിയിലെത്തിയ പേരാമ്പ്ര സ്വദേശി രാജനും അസുഖ ബാധിതനായി മരിച്ചു. 

സാബിത്തിന് ആശുപ്ത്രിയില്‍ കൂട്ടിരിക്കുകയും,  മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്ത  പിതൃസഹോദരന്‍റെ ഭാര്യ മറിയവും  ഇതിനോടകം മരണത്തിന് കീഴടങ്ങി. പിന്നാലെയാണ്  നഴ്സ് ലിനിയുടെ മരണം. സാബിത്ത് ചികിത്സയിലുള്ളപ്പോള്‍   തൊട്ടടുത്ത ബെഡിലുണ്ടായിരുന്നയാള്‍ക്ക് കൂട്ടിരിക്കാനെത്തിയതാണ് കൂട്ടാലിട സ്വദേശി ജാനകി. ജാനകിയും നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 

സാബിത്തിനെ പ്രവേശിപ്പിച്ച സമയം ഇവിടെ ചികിത്സയിലുണ്ടായിരുന്ന ഇസ്മയിലും രോഗബാധിതനായി ഏറെ വൈകാതെ മരിച്ചു.  ഗുരുതരാവസ്ഥയില്‍ സാബിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്ത്രിയില്‍ ചികതിത്സക്കെത്തിയപ്പോള്‍ ബന്ധുക്കളെ ഇവിടെ ചികിത്സക്ക് കൊണ്ടുവന്നതായിരുന്നു തിരൂരങ്ങാടി സ്വദേശികളായ ഷീബയും, സിന്ധുവും. ഇവരും നിപ വൈറസിന് ഇരയായി. സാബിത്തൊപ്പം തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന കൊളത്തൂര്‍സ്വദേശി വേലായുധനും പിന്നീട് നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു.

വൈറസിന്‍റെ ഉറവിടം ചങ്ങരോത്താണെന്ന വാദത്തിന്‍റെ അടിസ്ഥാനം ഈ നിഗമനമാണ്. കേന്ദ്ര ആരോഗ്യസംഘത്തിന് മുന്നില്‍ ഈ സാധ്യത അറിയിച്ചിട്ടുണ്ടെങ്കിലും അന്തിമ വാക്ക് അവരുടേതാണ്. ഈ  നിഗമനം ആരോഗ്യവകുപ്പ് മുന്‍പോട്ട് വയ്ക്കുമ്പോഴും ചെക്യാട് സ്വദേശി രാജന്‍, ഗുരുതരാവസ്ഥയിലുള്ള പാലാഴി സ്വദേസി എന്നിവര്‍ക്ക് എങ്ങനെ  വൈറസ് ബാധിച്ചുവെന്ന് വ്യക്തമല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു