ദേശീയ സ്കൂൾ അധ്യാപക യോഗ്യത പരീക്ഷയിൽ നിന്ന് പ്രാദേശിക ഭാഷകളെ ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി

Web Desk |  
Published : Jun 18, 2018, 06:03 PM ISTUpdated : Jun 29, 2018, 04:27 PM IST
ദേശീയ സ്കൂൾ അധ്യാപക യോഗ്യത പരീക്ഷയിൽ നിന്ന് പ്രാദേശിക ഭാഷകളെ ഒഴിവാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി

Synopsis

അധ്യാപക യോഗ്യത പരീക്ഷ 'പ്രാദേശിക ഭാഷകളെ ഒഴിവാക്കിയിട്ടില്ല'  മറപടിയുമായി മാനവ വിഭവശേഷി മന്ത്രി

ദില്ലി: ദേശീയ സ്കൂൾ അധ്യാപക യോഗ്യത പരീക്ഷയിൽ നിന്ന് മലയാളം, തമിഴ്, ബംഗാളി ഉൾപ്പടെ 17 പ്രാദേശിക ഭാഷകളെ സിബിഎസ്‍സി ഒഴിവാക്കില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പ്രാദേശിക ഭാഷകളെ ഒഴിവാക്കി എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം ഉൾപ്പടെ 20 ഭാഷകളിലാണ് നേരത്തെ യോഗ്യത പരീക്ഷ നടന്നിരുന്നത്.

ഇതിൽ നിന്ന് 17 പ്രാദേശിക ഭാഷകളെ ഒഴിവാക്കാനുള്ള സിബിഎസ്‍ഇ തീരുമാനം എടുത്തിരുന്നു. ഇത് പിൻവലിക്കാൻ  കഴിഞ്ഞ 15ന് നിര്‍ദ്ദേശം നൽകിയിരുന്നു. നേരത്തെ നടന്നു വന്നതുപോലെ 20 ഭാഷകളിലും യോഗ്യത പരീക്ഷ ഇത്തവണയും നടത്തുമെന്നും മന്ത്രി പറഞ്ഞു. തമിഴ് ഉൾപ്പടെയുള്ള പ്രാദേശിക ഭാഷകളെ ഒഴിവാക്കി എന്ന ആരോപണവുമായി കോണ്‍ഗ്രസ്, ഡിഎംകെ പാര്‍ട്ടികൾ രംഗത്തുവന്നതോടെയാണ് ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രി വ്യക്തത വരുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ; വീട്ടിൽ വെള്ളം കയറിയവർക്ക് 10,000
വിദ്യാഭ്യാസത്തിന് മുൻഗണന നൽകി വിജയ് സർക്കാരിന്‍റെ ആദ്യ ബജറ്റ്; സ്ത്രീകൾക്കായി വൻ പ്രഖ്യാപനങ്ങൾ, നവവധുവിന് സർക്കാർ വക സമ്മാനം