വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Web Desk |  
Published : May 03, 2018, 05:48 PM ISTUpdated : Jun 08, 2018, 05:50 PM IST
വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Synopsis

ഉത്തരവ് സര്‍ക്കാറിന് കിട്ടിയിട്ടില്ലെന്നായിരുന്നു ചടങ്ങിനെത്തിയ ടൂറിസം മന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം: തിരുവല്ലത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. 

മരണത്തിലെയും കേസ് അന്വേഷണത്തിലെയും ദുരൂഹതകള്‍ ആരോപിച്ചായിരുന്നു സുരേഷ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. ഇത് പരിഗണിച്ച കമ്മീഷന്‍, മൃതദേഹം ദഹിപ്പിക്കരുതെന്നും ക്രൈസ്തവ ആചാര പ്രകാരം അടക്കം ചെയ്യണമെന്നും ഉത്തരവിട്ടു. എന്നാല്‍ ഉത്തരവുമായി പരാതിക്കാരന്‍ എസ് സുരേഷ് തൈക്കാട് ശാന്തിക വാടത്തിലെത്തുന്നതിന് മുമ്പ് സംസ്കാരം കഴിഞ്ഞിരുന്നു. ഉത്തരവ് സര്‍ക്കാറിന് കിട്ടിയിട്ടില്ലെന്നായിരുന്നു ചടങ്ങിനെത്തിയ ടൂറിസം മന്ത്രിയുടെ പ്രതികരണം. വിദേശ വനിതയുടെ ഭര്‍ത്താവിന്റെയും സഹോദരിയുടേയും സാന്നിധ്യത്തിലായിരുന്നു സംസ്ക്കാരം.  ചിതാഭസ്മവുമായി സഹോദരി അടുത്തയാഴ്ച സ്വദേശത്തേക്ക് മടങ്ങും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?
ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ അക്കൗണ്ട് കാലിയാക്കുന്ന സ്ക്രാച്ച് കാർഡ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്